51 ശതമാനം ഓഹരികള്‍ വിലക്കാന്‍ സത്യത്തിന് അനുമതി
സിംഗപ്പൂര്‍: സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ഓഹരികള്‍ വില്‌ക്കുന്നതിന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി നല്‌കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു.
ആഗോള തലത്തില്‍ ടെണ്ടര്‍ വിളിച്ച് ഓഹരി വില്‌പന നടത്താനാണ് അനുമതി. രണ്ട് ഘട്ടങ്ങളിലായാവും ഓഹരി വില്‌പന നടക്കുക. ആദ്യ ഘട്ടത്തില്‍ സത്യത്തിന്റെ 31 ശതമാനം ഓഹരികളാവും വിലക്കുക. രണ്ടാംഘട്ടത്തില്‍ 20 ശതമാനം ഓഹരികളും വിലക്കുമെന്ന് കമ്പനി കന്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എല്‍ആന്‍ഡ് ടി, സ്‌പൈസ് ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ് എന്നീ കമ്പനികളുടെ പക്കലാണ് സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ഓഹരികള്‍ കൂടുതലുള്ളത്.












Click it and Unblock the Notifications