മല്യയെ സര്‍ക്കാര്‍ സഹായിച്ചു: അംബികാ സോണി

കോടതിയുടെ ഇടപെടല്‍ ഉള്ളതുകൊണ്ടാണ് ലേലത്തില്‍ സര്‍ക്കാര്‍ നേരിട്ട് പങ്കെടുക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു. ലേലത്തിനിടെ മല്യ സര്‍ക്കാറുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു.
ഗാന്ധിജി ഉപയോഗിച്ചിരുന്ന അമൂല്യവസ്‌തുക്കള്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് കണ്‍സള്‍ട്ടന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ വസ്‌തുക്കള്‍ തിരിച്ചെടുക്കുന്നതിന് വേറെ ചില മാര്‍ഗങ്ങളും സര്‍ക്കാറിന്റെ പരിഗണനയിലുണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി. ഇവ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിന് അല്‍പം കാലതാമസമുണ്ടാകുമെന്നും അംബികാ സോണി അറിയിച്ചു.
വസ്‌തുക്കള്‍ ലേലം ചെയ്യുന്നില്ലെന്ന് ഉടമസ്ഥന്‍ ജെയിംസ് ഓട്ടിസ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ന്യയോര്‍ക്കിലെ ലേലസ്ഥാപനമായ ആന്റിക്വേറിയം വസ്‌തുക്കള്‍ ലേലംചെയ്യുകയായിരുന്നു. തുടര്‍ന്നാണ് 18 ലക്ഷം ഡോളര്‍ അതായത് 9.3കോടി രൂപ നല്‍കി അമൂല്യവസ്‌തുക്കള്‍ മുന്‍രാജ്യസഭാംഗം കൂടിയായ മല്യ സ്വന്തമാക്കിയത്.












Click it and Unblock the Notifications