കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം.ജെ ജേക്കബിന്‌ എംഎല്‍എയായി തുടരാം

  • By Staff
Google Oneindia Malayalam News

MJ Jacob
ദില്ലി: പിറവം എംഎല്‍എ എം.ജെ ജേക്കബിന്റെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. ഇതോടെ എംജെ ജേക്കബിന്‌ പിറവം എംഎല്‍ആയി തുടരാം.

കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ തന്റെ തിരഞ്ഞെടുപ്പ്‌ അസാധുവാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീം കോടതി വിധി.

തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ എതിര്‍സ്ഥാനാര്‍ത്ഥിയായ ടി.എം ജേക്കബിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ നോട്ടീസ്‌ പുറത്തിറക്കി എന്ന്‌ ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറായ നാരായണനാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. തെറ്റായ വിവിരങ്ങളുള്‍പ്പെട്ട പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിക്കുന്ന്‌ ഗുരുതരമായ ക്രമക്കേടാണെന്നായിരുന്നു പരാതിക്കാരന്റെ വാദം.

ഇത്‌ ശരിവച്ച ഹൈക്കോടതി തിരഞ്ഞെടുപ്പ്‌ അസാധുവാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ടിഎം ജേക്കബിനെതിരെ എംജെ ജേക്കബ്‌ വിവാദപരാമര്‍ശങ്ങള്‍ ഉപയോഗിച്ചിരുന്നതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസില്‍ എം.ജെ ജേക്കബും അദ്ദേഹത്തിന്റെ മൂന്ന്‌ ഏജന്റുമാരും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം.

ഓണക്കൂറില്‍ കോണ്‍ഗ്രസ്‌ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ടി.എം ജേക്കബിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്‌ പങ്കുണ്ടെന്ന വാദം വ്യക്തിപരമായി ആക്ഷേപിക്കാന്‍ വേണ്ടിയാണ്‌ ഉപയോഗിച്ചതെന്നായിരുന്നു ഹൈക്കോടതി അന്ന്‌ ചൂണ്ടിക്കാട്ടിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X