17കാരിയെ മാനഭംഗപ്പെടുത്തി കൊന്നു
സമസ്‌തിപുര്‍: പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചുകൊന്നു. ബുധനാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്.
ബീഹാര്‍ തലസ്ഥാനമായ പട്‌നയ്‌ക്കു സമീപം സമസ്‌തിപൂര്‍ ജില്ലയിലെ ചക്‌പഹര്‍ ഗ്രാമത്തിലാണ് ഗുണ്ടകള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലചെയ്‌തത്.
അമ്മ നടത്തുന്ന പലചരക്കുകടയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഗുണ്ടകള്‍ പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ സ്ഥലത്തില്ലായിരുന്നു.
സംഭവത്തെക്കുറിച്ച് മാതാവ് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റുചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അടുത്തിടെയായി സമസ്‌തി പൂര്‍ ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്ന സമാനസംഭവങ്ങളില്‍ മൂന്നാമത്തേതാണിത്.












Click it and Unblock the Notifications