കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ചേരുന്നു
തിരുവനന്തപുരം: ലോക്‌സഭ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി വെള്ളിയാഴ്‌ച തിരുവന്തപുരത്ത് ചേരും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സീന ക്വിദായിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക.
സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയും മറ്റും സംബന്ധിച്ച കാര്യങ്ങളെപ്പറ്റി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎല്‍എമാരോടും കെപിസിസി ഭാരവാഹികളോടും ചര്‍ച്ച നടത്തിയരുന്നു. ആകെയുള്ള ഇരുപത് സീറ്റുകളില്‍ 17 എണ്ണത്തിലാണ് കോണ്‍ഗ്രസ് മത്സരിയ്‌ക്കുന്നത്.
കെഎസ് യു, മഹിളാ കോണ്‍ഗ്രസ്, എന്നീ പോഷക സംഘടനകള്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് സൂചന. 30 ശതമാനം സീറ്റുകളില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം അനുവദിയ്‌ക്കണമെന്ന്‌് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ കേന്ദ്ര മന്ത്രി എ.കെ ആന്റണിയെ നേരില്‍ കണ്ട് ആവശ്യമുന്നയിച്ചിരുന്നു.
ഷാനി മോള്‍ ഉസ്‌മാന്‍, ഹൈബീ ഈഡന്‍, ടി. സിദ്ദിഖ് തുടങ്ങിയവര്‍ മത്സരത്തിനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മത്സരിയ്‌ക്കുമെന്നും സൂചനകളുണ്ട്.
അതേ സമയം വടകരയും തൃശൂരും പോലുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന് തലവേദനയാകുമെന്നാണ് കരുതപ്പെടുന്നത്. വെള്ളിയാഴ്‌ച നടക്കുന്ന യോഗത്തില്‍ തിരഞ്ഞെടുക്കുന്ന സാധ്യത പട്ടിക സ്‌ക്രീനിങ് കമ്മിറ്റിക്ക് സമര്‍പ്പിയ്‌ക്കും. സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന പട്ടികയില്‍ നിന്ന് ഹൈക്കമാന്‍ഡായിരിക്കും അന്തിമ പട്ടിക പ്രഖ്യാപിയ്‌ക്കുക.












Click it and Unblock the Notifications