പൊതുസ്വതന്ത്രനില്ലെങ്കില്‍ മത്സരിക്കും : പിഡിപി
കൊച്ചി: ഇടത് മുന്നണിയുടെ പൊന്നാനി സ്ഥാനാര്‍ത്ഥി നിര്‍ണയം കൂടുതല്‍ സങ്കീര്‍ണമാക്കി കൊണ്ട് പൊതു സ്വതന്ത്രന്‍ ഇല്ലെങ്കില്‍ പിഡിപി മത്സരിയ്‌ക്കുമെന്ന പ്രസ്‌താവനയുമായി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി രംഗത്തെത്തി.
ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ സിപിഐ മത്സരിയ്‌ക്കുന്ന മാവേലിക്കര, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നിര്‍ത്തുമെന്ന വെല്ലുവിളിയും മദനി ഉയര്‍ത്തി.
പൊന്നിനിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെന്ന രീതിയില്‍ പ്രവര്‍ത്തനം ആരംഭിയ്‌ക്കാനും ജില്ലാ നേതൃത്വത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‌കി. എന്നാല്‍ 12ന് ചേരുന്ന ഇടത് മുന്നണി യോഗത്തിന് ശേഷമെ സ്ഥാനാര്‍ത്ഥിയാരാണെന്ന കാര്യം പ്രഖ്യാപിക്കൂ.
14ന് മലപ്പുറത്ത് വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കും. പിഡിപിക്കെതിരെ സിപിഐ നേതാക്കള്‍ നടത്തിയ പ്രസ്‌താവനയില്‍ പ്രതിഷേധമുണ്ട്. എന്നാല്‍ രാഷ്ട്രീയ മാന്യത പുലര്‍ത്തുന്നതിനാല്‍ പ്രതികരിയ്‌ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications