വിദേശ നഴ്സുമാരുടെ നിയമത്തിനെതിരെ ഒബാമ

അമേരിക്കയില്‍ നഴ്സുമാരുടെ കുറവ് പരിഹരിക്കുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് നഴ്സുമാരെ നിയമിക്കുന്നതിനെ പ്രസിഡന്റ് ഒബാമ എതിര്‍ത്തോടെയാണ് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ സൂചനയുണ്ടായിരിക്കുന്നത്.
നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിന് അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അടുത്ത കാലത്തായി ഇന്ത്യ, ചൈന ഫിലിപ്പീന്‍സ് എന്നിവിടിങ്ങളില്‍ നിന്ന് ധാരാളം നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു ധാരണയുമില്ലാതെയാണ് വിദേശ നഴ്സുമാരെ അമേരിക്കയില്‍ ജോലിക്കെടുക്കുന്നതെന്ന് ഒബാമ പറഞ്ഞു.
വൈറ്റ് ഹൗസില്‍ നടന്ന ആതുരരംഗത്തെ വിദ്ഗധന്‍മാരുടെയും നിയമകാര്യ രംഗത്തെ പ്രമുഖരുടെയും സമ്മേളനത്തിലാണ് നിലവിലെ നിയമങ്ങള്‍ക്കെതിരെ ഒബാമ ശക്തമായി പ്രതികരിച്ചത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരുടെ റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമ നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകള്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞയാഴ്ച നടന്നിരുന്നു. പുതിയ നിയമ നിര്‍മാണം നടക്കില്ലെന്ന സൂചനയാണ് ഒബാമ തന്റെ എതിര്‍പ്പിലൂടെ നല്കയിരിക്കുന്നത്. രാജ്യത്തിനകത്തുള്ളവരെ പരിശീലിപ്പിച്ച് നഴ്സുമാരുടെ ക്ഷാമം പരിഹരിക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.


Click it and Unblock the Notifications