മല്യ വഴി ഗാന്ധിജിയുടെ വസ്തുക്കള്‍ ഇന്ത്യയ്ക്ക്
ന്യൂയോര്‍ക്ക്: ഒടുവില്‍ ഗാന്ധി സ്മൃതി വസ്തുക്കള്‍ ഇന്ത്യന്‍ മണ്ണിലേയ്ക്ക്. ഇന്ത്യന്‍ വ്യവസായിയായ വിജയ് മല്യ 18 ലക്ഷം ഡോളറിന്(9.3കോടിരൂപ)ഗാന്ധിജി ഉപയോഗിച്ചിരുന്ന അഞ്ച് അമൂല്യ വസ്തുക്കള്‍ ലേലത്തില്‍ പിടിച്ചു.
ലേലം വന്‍ വിവാദം ഉയര്ത്തിവിട്ടതിനെത്തുടര്ന്ന് വ്യാഴാഴ്ച രാത്രി വൈകി സാധനങ്ങളുടെ വേലം പിന്‍വലിക്കുന്നതായി വസ്തുക്കളുടെ ഉടമ ജെയിംസ് ഓട്ടിസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ലേലം നടക്കില്ലെന്നായിരുന്നു സൂചന. എന്നാല്‍ ഓട്ടിസിന്റെ പിന്മാറ്റം വകവയ്ക്കാതെ ന്യൂയോര്‍ക്കിലെ ലേലസ്ഥാപനമായ ആന്റിക്വേറിയം ഇവ ലേലത്തില്‍ വച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ടുമണിയ്ക്ക് നടന്ന ലേലത്തിലാണ് വിജയ്മല്യ ഈ അഞ്ചുവസ്തുക്കള്‍ സ്വന്തമാക്കിയത്. ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട, പോക്കറ്റ് വാച്ച്, തുകല്‍ച്ചെരുപ്പുകള്‍, രണ്ട് പാത്രങ്ങള്‍ എന്നിവയാണ് മല്യ സ്വന്തമാക്കിയത്. സാധനങ്ങല്‍ മല്യയ്ക്ക് കൈമാറാന്‍ രണ്ടാഴ്ച സമയമെടുക്കുമെന്ന് ആന്റിക്വേറിയം അധികൃതര്‍ പറഞ്ഞു.

ഓരോ തവണയും ഓരോ നിര്‍ദ്ദേശങ്ങളാണ് ജെയിംസ് മുന്നോട്ടുവച്ചത്. ഇതില്‍ പലതും ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്തതുമായിരുന്നു. മാത്രമല്ല ഒരു ഘട്ടത്തില്‍ ഗാന്ധിജിയുടെ വസ്തുക്കള്‍ക്ക് ഇന്ത്യയിട്ട തുക തീരെ കുറഞ്ഞുപോയെന്നും ജെയിംസ് ആരോപിച്ചു.
ജെയിംസിന്റെ പ്രവൃത്തികള്‍ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നപ്പോഴാണ് ലേലത്തില്‍ നിന്നും പിന്മാറാന് അയാള്‍ തീരുമാനിച്ചത്. മാത്രമല്ല വസ്തുക്കള്‍ ഒരു പൈസയും വാങ്ങാതെ ഇന്ത്യയ്ക്ക് തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും ജെയിംസ് അറിയിച്ചിരുന്നു.
എന്തായാലും രാഷ്ട്രപിതാവ് ഉപോയോഗിച്ചിരുന്ന അമൂല്യവസ്തുക്കള്‍ ഇന്ത്യന്‍ മണ്ണിലേയ്ക്ക് തന്നെ കൊണ്ടുവന്ന് രാജ്യത്തിന്റെ അഭിമാനം രക്ഷിച്ചത് മദ്യവ്യവസായത്തിലൂടെ വളര്‍ന്ന വിജയ് മല്യയുടെ നിയോഗമായിരിക്കാം.
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications