എ.കെ ആന്റണിയുടെ മകനെതിരെ ഭീഷണി
ദില്ലി: പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ മകന്‍ അജിത്തിനെതിരെ അജ്ഞാതന്‍ കോളെജിലെത്തി വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് സെന്റ് സ്‌റ്റീഫന്‍ കോളെജിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.
ദില്ലിയിലെ സെന്റ് സ്റ്റീഫന്‍ കോളെജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അജിത്ത്. വ്യാഴാഴ്‌ച കുളിമുറിയിലേക്ക് പോയ അജിത്തിനെ പിന്തുടര്‍ന്നെത്തിയ അജ്ഞാതന്‍ വധഭീഷണി മുഴക്കുകയായിരുന്നു. കേളെജ് തകര്‍ക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് കോളെജ് പ്രിന്‍സിപ്പല്‍ റവ. വത്സന്‍ തമ്പു വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ കൊച്ചുമകന്‍, പഞ്ചാബ് മുന്‍മന്ത്രി അമരീന്ദര്‍ സിങിന്റെ കൊച്ചുമകന്‍, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ മകന്‍ എന്നിങ്ങനെ ഒട്ടേറെ വിഐപികളുടെ മക്കള്‍ ഇവിടെ പഠിയ്‌ക്കുന്നുണ്ട്.












Click it and Unblock the Notifications