ബംഗാള്‍ സിപിഎമ്മിന് വെല്ലുവിളിയായേയ്ക്കും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി സിപിഎം കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ കേന്ദ്രകമ്മിറ്രി വിലയിരുത്തി.
ബംഗാള്‍, കേരളം, ത്രിപുര, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞതവണ പാര്‍ട്ടി നേട്ടമുണ്ടാക്കിയത്. ഈ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജസാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്രകമ്മിറ്റിയില്‍ നടക്കും. ഇക്കാര്യങ്ങള്‍ ഞായറാഴ്ചയാകും ചര്‍ച്ചചെയ്യുക. നേരത്തേ പൊളിറ്റ് ബ്യൂറോയില്‍ അംഗീകരിച്ച പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പത്രികയുടെ കരട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കമ്മിറ്റിയില്‍ അവതരിപ്പിച്ചു.
പശ്ചിമബംഗാളില്‍ പാര്‍ട്ടി ഇത്തവണ കടുത്ത സമരം നേരിടേണ്ടിവരുമെന്ന് സംസ്ഥാന ഘടകം കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പാര്‍ട്ടിയ്ക്ക് പ്രതികൂലമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 1984ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അഭിമുഖീകരിക്കുന്ന കടുത്തവെല്ലുവിളിയാണ് ഇപ്പോഴത്തേതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തൃണമൂല്‍ സഖ്യത്തെ സിപിഎമ്മിന്റെ സംഘടനാ സംവിധാനം കൊണ്ട് അതിജീവിക്കാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ?












Click it and Unblock the Notifications