രൂപയ്‌ക്ക് ആഗോളതലത്തില്‍ ചിഹ്നം വരുന്നു

ഡോളര്‍ പൗണ്ട്, യെന്‍, യൂറോ തുടങ്ങിയ കറന്‍സികളെ തിരിച്ചറിയുന്നതിന് വിവിധ ചിഹ്നങ്ങളുണ്ട്. ഇതേ രീതിയില്‍ ഇന്ത്യന്‍ രൂപയ്‌ക്കും ആഗോളചിഹ്നം ഉണ്ടാക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് ധനകാര്യമന്ത്രാലയ വക്താവ് ബി.എസ് റാവത്ത് പറഞ്ഞു.
ഇപ്പോള്‍ ആര്‍എസ്, ഐഎന്‍ആര്‍ എന്നീ അക്ഷരങ്ങളാണ് രൂപയെ പ്രതിനിധീകരിയ്‌ക്കുന്നത്. എന്നാലിത് രൂപയുടെ ചുരുക്കെഴുത്ത് മാത്രമാണെന്നും പ്രതീകങ്ങളല്ലെന്നും റാവത്ത് പറഞ്ഞു.
ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന്റെ നിബന്ധനകളും മറ്റു കാര്യങ്ങളും ധനകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പൗരാണികതയും സാംസ്‌ക്കാരിക പൈതൃകവും ഉള്‍ക്കൊള്ളുന്നതായിരിക്കണം രൂപയുടെ ചിഹ്നം. അതേ സമയം കമ്പ്യൂട്ടര്‍ കീബോര്‍ഡുകളില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നതുമായിരിക്കണം ഇത്.
ഏപ്രില്‍ 15ന് അവസാനിയ്‌ക്കുന്ന മത്സരത്തിന് ശേഷം ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ കലാകാരന്‍മാരും അടങ്ങുന്ന ഏഴംഗ ജൂറി മികച്ച ഡിസൈന്‍ തിരഞ്ഞെടുക്കും. പൊതു തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന് തുടങ്ങുന്ന സര്‍ക്കാരായിരിക്കും പുതിയ പ്രതീകം ഉപയോഗിച്ച് തുടങ്ങുക.
നിങ്ങളൊരു സര്‍ഗ്ഗശേഷിയുള്ള കലാകാരനോ ഡിസൈനറോ ആണെങ്കില്‍ ചരിത്രത്തിലിടം നേടാനുള്ള സുവര്‍ണാവസരമാണ് സര്‍ക്കാര്‍ തരുന്നത്. ഒരുപക്ഷേ നിങ്ങള്‍ രൂപകല്‌പന ചെയ്യുന്ന ചിഹ്നമാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ രൂപയുടെ രൂപകല്‌പകനെന്ന പേരില്‍ നിങ്ങള്‍ പിന്‍കാലത്ത് അറിയപ്പെടും. ഇത് മാത്രമല്ല. രണ്ട് ലക്ഷത്തിന്റെ മോഹിപ്പിയ്‌ക്കുന്ന സമ്മാനവും വിജയിയെ കാത്തിരിയ്‌ക്കുന്നുണ്ട്.












Click it and Unblock the Notifications