വിദ്യാര്‍ത്ഥിനി പരീക്ഷാഹാളില്‍ പ്രസവിച്ചു
പട്‌ന: പത്താംക്ലാസ് പരീക്ഷയെഴുതുന്നതിനിടെ പതിനെട്ടുകാരി പ്രസവിച്ചു. ബീഹാറിലെ മധേപുര ജില്ലയില്‍ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്.
മധേപുര നഗരത്തിലെ കേശവ് കന്യാ ബാലിക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയായ സുസ്‌മിത കുമാരിയാണ് പരീക്ഷാഹാളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഹിന്ദി പരീക്ഷനടക്കുന്നതിനിടയിലായിരുന്നു സുസ്‌മിതയുടെ പ്രസവം. ഉടന്‍തന്നെ അമ്മയെയും കുഞ്ഞിനെയും തൊട്ടടുത്തുള്ള സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ബുധനാഴ്‌ചയ്‌ക്കുശേഷം എപ്പോള്‍ വേണമെങ്കിലും പ്രസവം നടക്കാമെന്ന അവസ്ഥയിലായിരുന്നുവത്രേ സുസ്‌മിത. എങ്ങനെയെങ്കിലും പരീക്ഷ എഴുതുകയെന്ന ലക്ഷ്യത്തോടെയാണ് മകള്‍ സ്‌കൂളിലെത്തിയതെന്ന് അമ്മ നാഗേശ്വരി ദേവി പറഞ്ഞു.
ബീഹാര്‍ സര്‍ക്കാര്‍ നടത്തുന്ന പത്താംക്ലാസ് പരീക്ഷ 9,00,000ത്തോളം കുട്ടികള്‍ എഴുതുന്നുണ്ട്.












Click it and Unblock the Notifications