ഇനി സിപിഎമ്മിലേക്കില്ല: അബ്ദുള്ളക്കുട്ടി

ലോക്കല്‍ കമ്മിറ്റിയിലേയ്‌ക്ക് തരംതാഴ്‌ത്തിയ തന്റെ പാര്‍ട്ടി അംഗത്വം ബ്രാഞ്ച് കമ്മിറ്റിയില്‍ പുതുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കത്തുകിട്ടി. ഇതിലൂടെ ഭരണഘടനാപരമായും പാര്‍ട്ടി തന്നെ അപമാനിച്ചിരിക്കുകയാണ്.
കണ്‍ട്രോള്‍ കമ്മീഷന് പരാതി നല്‍കിയാല്‍ തനിക്ക് നീതി കിട്ടും. എന്നാല്‍ ഞാന്‍ അതിന് മുതിരുന്നില്ല. അദ്ദേഹം പറഞ്ഞു. എംപിഎന്ന നിലയില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‌ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
ജില്ലയിലെ ചില നേതാക്കള്‍ക്ക് എന്നെ വേണ്ടെന്ന നിലപാടാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഏരിയാ കമ്മിറ്റിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട എന്നെ വീണ്ടും ബ്രാഞ്ച് കമ്മിറ്റിയിലേയ്‌ക്ക് തരംതാഴ്‌ത്തുകയാണ് ചെയ്‌തത്. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ നല്‍കി എന്നെ ആവശ്യമില്ലെന്ന് അവര്‍ വ്യക്തമാക്കി- അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയ്‌ക്കകത്ത് ഒരു അംഗീകാരവുമില്ലെങ്കില്‍ ഒരു എംപിയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പാര്‍ട്ടിയുടെ പിന്തുണയില്ലെന്ന് മനസ്സിലായാല്‍ വില്ലേജ് ഓഫീസര്‍ പോലും ഗൗനിക്കില്ല. യുവ എംപിമാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല.
കോണ്‍ഗ്രസിന്റെ സംഘടനാപരമായ ചില പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ കെപിസിസി യോഗത്തിനും എംപിമാരെ എഐസിസി യോഗത്തിനും ക്ഷണിക്കുന്നുണ്ട്. ഇത് മാതൃകാപരമാണ്.
അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ഉചിതമായ വേദി പാര്‍ട്ടി ഒരുക്കുന്നുണ്ട്. ജനാധിപത്യവേദികളില്‍ തിളങ്ങാന്‍കഴിഞ്ഞിട്ടും പാര്‍ട്ടിയില്‍ പരാജയപ്പെട്ടുപോയി- അബ്ദുള്ളക്കുട്ടി പറഞ്ഞു. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.












Click it and Unblock the Notifications