പൂതൃക്കയിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചു
കൊച്ചി: അഭയ കൊലക്കേസിലെ രണ്ടാംപ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചു. മജിസ്ട്രേട്ട് കോടതിയുടെ അനുമതിയില്ലാതെ താമസസ്ഥലം വിട്ടുപോകരുതെന്ന വ്യവസ്ഥയില്‍ ഒരു മാസത്തേയ്ക്കാണ് ഹൈക്കോടതി ഇളവനുവദിച്ചിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ രാജപുരം പയസ് ടെന്ത് കോളെജിലെ പ്രിന്‍സിപ്പല്‍ സ്ഥാനം കൈമാറാന്‍ പോകേണ്ടതിനാല്‍ സഞ്ചാരസ്വാതന്ത്ര്യം വേണമന്ന ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് വി രാംകുമാറിന്റെ ഉത്തരവ്.
കല്ലാര്പള്ളിയിലെ മുഖ്യ പുരോഹിതനാണ് പൂതൃക്കയില്‍. ഈ നിലയില്‍ അവിടുത്തെ കണക്കുകള്‍ ബോധ്യപ്പെടുത്താനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും അനുവാദം നല്‍കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. ജാമ്യവ്യവസ്ഥയില്‍ ഫോണ്‍ ചെയ്യുന്നതിനും വിലക്കുണ്ട്. ജനുവരി 1നാണ് പൂതൃക്കയിലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കര്‍ശനമായ ജാമ്യവ്യവസ്ഥകളില്‍ ഇളവുതേടി ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജികള്‍ താമസിയാതെ കോടതി പരിഗണിയ്ക്കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications