കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീരിയല്‍ നടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: വിവാഹ വാഗ്‌ദാനം നല്‌കി സീരിയല്‍ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ സിനിമ-സീരിയല്‍ പ്രൊഡക്ഷന്‍ സഹായിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട്‌ കാക്കൂര്‍ കൊല്ലരുക്കണ്ടി വീട്ടില്‍ റംഷാദിനെയാണ്‌ (23) പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

ആലപ്പുഴ സ്വദേശിനിയായ നടിയെ നാല്‌ മാസത്തോളം വാടക വീട്ടില്‍ താമസിപ്പിച്ച്‌ പീഡിപ്പിച്ചെന്നാണ്‌ കേസ്‌. നടി ഇപ്പോള്‍ എട്ടു മാസം ഗര്‍ഭിണിയാണ്‌.

ഇവരുടെ ഭര്‍ത്താവ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ വാഹനപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ക്ക്‌ രണ്ട്‌ കുട്ടികളുണ്ട്‌. നടിയോട്‌ റഷീദ്‌ സ്‌നേഹവും സഹതാപവും നടിച്ചത്‌ കൊണ്ടാണ്‌ ഒന്നിച്ച്‌ ജീവിയ്‌ക്കാന്‍ അനുവദിച്ചതെന്ന്‌ യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

വാടക വീട്ടില്‍ കഴിയുമ്പോള്‍ കൂടെയുള്ളത്‌ സഹോദരിയാണെന്നാണ്‌ ഇയാള്‍ പുറത്ത്‌ പറഞ്ഞിരുന്നത്‌. വിവാഹം വാഗ്‌ദാനം നല്‌കി ഒന്നിച്ച്‌ താമസിയ്‌ക്കുന്നതിനിടെ നടി ഗര്‍ഭിണിയായി. ഇതിനിടെ റഷീദ്‌ തന്റെ ആഭരണങ്ങളും പണവുമായി കടന്നു കളഞ്ഞെന്ന്‌ പോലീസിന്‌ നല്‌കിയ പരാതിയിലുണ്ട്‌.

റഷീദിന്റെ സഹായിയായി പ്രവര്‍ത്തിച്ച മറ്റൊരു യുവതിയേയും പോലീസ്‌ തിരയുന്നുണ്ട്‌. ഇയാളില്‍ നിന്ന്‌ വേറെ ചില പെണ്‍കുട്ടികളുടെയും ഫോട്ടോകളും കണ്ടെടുത്തിട്ടുണ്ട്‌.

ആറ്‌ സീരിയിലുകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ ഷൂട്ടിംഗ്‌ പുരോഗമിയ്‌ക്കുന്ന ഒരു സിനിമയിലും അഭിനയിക്കുന്നുണ്ട്‌. എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ തത്‌കാലത്തേക്ക്‌ ഇവര്‍ അഭിനയത്തില്‍ നിന്ന്‌ വിട്ടുനില്‌ക്കുകയാണ്‌. മായാക്കാഴ്‌ച, പോത്തന്‍വാവ എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ച താന്‍ ഇപ്പോള്‍ നിര്‍മാണത്തിലുള്ള ഒരു സിനിമയിലും പ്രവര്‍ത്തിയ്‌ക്കുന്നുണ്ടെന്ന്‌ റഷീദ്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X