മറ്റു ഗാന്ധിസ്‌മൃതി വസ്‌തുക്കള്‍ കൈമാറാം: ജെയിംസ്

താന്‍ മുന്നോട്ടുവയ്‌ക്കുന്ന വ്യവസ്ഥകള്‍ സമ്മതിച്ചാല്‍ ഗാന്ധിജിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന മറ്റു വസ്‌തുക്കളും ഇന്ത്യ്‌ക്ക് നല്‍കാമെന്നാണ് ജെയിംസ് പറയുന്നത്.
ബജറ്റില്‍ ഇന്ത്യയിലെ ദരിദ്ര വിഭാഗങ്ങളുടെ ആരോഗ്യസുരക്ഷാ സംരക്ഷണത്തിനുള്ള തുക വര്‍ധിപ്പിക്കണം. മഹാത്മജിയുടെ സ്വകാര്യവസ്‌തുക്കളുടെ രാജ്യാന്തര പ്രദര്‍ശനം സംഘടിപ്പിക്കണം. 78 രാജ്യങ്ങളില്‍ ഗാന്ധിജിയുടെ തത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇന്ത്യ സ്വന്തം എംബസികള്‍ക്ക് സഹായംനല്‍കണം- തുടങ്ങിയവയാണ് ജെയിംസ് മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥകള്‍.
ഇപ്പോള്‍ മദ്യവ്യവസായി വിജയ് മല്യ ലേലത്തില്‍ സ്വന്തമാക്കിയ വസ്‌തുക്കള്‍ തിരിച്ചുനല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടപ്പോഴും ഇദ്ദേഹം ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ അവ നടപ്പാക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ നിലപാടിനെത്തുടര്‍ന്നാണ് ലേലം നടന്നത്.
ലേലത്തില്‍ കിട്ടിയ തുക പാവപ്പെട്ടവരെ സഹായിക്കാനാണ് താന്‍ ഉപയോഗിക്കുകയെന്നും ജെയിംസ് പറയുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പാവങ്ങളെ സഹായിക്കാനാണത്രേ തുക ഉപയോഗപ്പെടുത്തുക. 18 ലക്ഷം ഡോളറി(9.3 കോടിരൂപ)നാണ് വിജയ് മല്യ ഗാന്ധിസ്‌മൃതി വസ്‌തുക്കള്‍ വാങ്ങിയത്.
ഗാന്ധിജിയുടെ കയ്യൊപ്പുള്ള എഴുത്ത്, അദ്ദേഹത്തിന്റെ രക്തപരിശോധനാ റിര്‌പോര്‍ട്ട്, ഗാന്ധിജിയ്‌ക്ക് ലഭിച്ച ടെലഗ്രാം തുടങ്ങി ഏതാനും വസ്‌തുക്കള്‍ കൂടിയാണ് ജെയിംസിന്റെ കയ്യിലുള്ളത്.












Click it and Unblock the Notifications