കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി-ബിജെഡി സഖ്യം തകര്‍ന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ആസന്നമായ നിയമസഭ,ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ സീറ്റ് ധാരണയിലെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് പതിനൊന്ന് വര്‍ഷമെത്തിയ ബിജെപി-ബിജു ജനതാദള്‍ (ബിജെഡി) സഖ്യം വഴിപിരിഞ്ഞു.

സഖ്യം തകര്‍ന്നതോടെ നവീന്‍ പട്നായിക്കിന്റെ മന്ത്രിസഭയ്ക്കുള്ള പിന്തുള്ള ബിജെപി പിന്‍വലിച്ചു. എന്നാല്‍ ചെറിയ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നാണു സൂചന.

കൂടുതല്‍ സീറ്റുവേണമെന്ന ബിജെഡിയുടെ ആവശ്യം ബിജെപി തളളിയതാണ് സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം.സഖ്യം തകരാതിരിക്കാന്‍ ചര്‍ച്ചകള്‍ക്കായി ബിജെപി എംപി ചന്ദന്‍ മിത്രയെ നിയോഗിച്ചിരുന്നു. എന്നാല്‍ ബിജെഡിയെ അനുനയിപ്പിക്കാന്‍ മിത്രക്കു കഴിഞ്ഞില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രണ്ടു അസംബ്ലി തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും മുന്നണിയായാണു മത്സരിച്ചത്‌. 147 അംഗ നിയമസഭയില്‍ ബിജെപിക്ക്‌ 30ഉം ബിജെഡിക്ക്‌ 61 ഉം അംഗങ്ങളാണുളളത്‌.

ബിജെപിയുമായുള്ള ബാന്ധവം ഉപേക്ഷിച്ച പുറത്തെത്തിയ ബിജെഡിയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ മറ്റു ദേശീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒറീസയില്‍ ബിജെഡിയ്ക്ക് പിന്തുണ നല്കുന്ന കാര്യം പരിഗണിയ്ക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറ‍ഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിനും തെലുങ്ക് ദേശത്തിനും അണ്ണാ ഡിഎംകെയ്ക്കും പിന്നാലെ ബിജെഡിയും മുന്നണി വിട്ടത് എന്‍ഡിഎയ്ക്ക് വന്‍തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X