Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സിപിഎം പുറത്തിറക്കി

ന്യൂഡല്‍ഹി: പതിനാറ് സംസ്ഥാനങ്ങളിലെ 59 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക സിപിഎം പുറത്തിറക്കി. കേരളം, ആന്ധ്രാ പ്രദേശ്‌, തമിഴ്‌നാട്‌, ഒറീസ,കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷമെ പ്രഖ്യാപിയ്ക്കൂ.

പശ്ചമിബംഗാളിലെ രണ്ടു മന്ത്രിമാരും രാജസ്ഥാനിലെ സിക്കര്‍ എം.എല്‍എയും പട്ടികയിലുണ്ട്‌. ലക്ഷദ്വീപില്‍ സി.പി.എം ആദ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതായും ഈ സ്ഥാനാര്‍ത്ഥിയെ പിന്നീട്‌ പ്രഖ്യാപിക്കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഒറീസ്സയില്‍ ബിജെപി സഖ്യം ഉപേക്ഷിച്ച ബിജെഡി മുഖ്യമന്ത്രി നവീന്‍ പട്‌നായ്‌കുമായി സീതാറാം യച്ചൂരി ചര്‍ച്ച നടത്തും. ബിജു ജനതാദള്‍ ബി.ജെപി സഖ്യം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലും ബംഗളിലും ചില കാരണങ്ങളാല്‍ മത്സരം കടുത്തതായിരിക്കും. എന്നാല്‍ പാര്‍ട്ടിയുടെ സംഘടനാശേഷി ഉപയോഗിച്ച് ഇത് മറികടക്കാന്‍ ശ്രമിക്കും. സംസ്ഥാനത്തെ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ അടുത്ത ഇടത് മുന്നണി യോഗത്തില്‍ പരിഹരിയ്ക്കും.

മുന്നണി പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെ പ്രകടനത്തെ ബാധിക്കില്ല. പൊന്നാനിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക്‌ മാത്രമാണ്‌ വിജയസാധ്യതയെന്ന സംസ്ഥാന സമിതി നിര്‍ദേശവും കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. കോഴിക്കോടിന്റെ കാര്യത്തില്‍ സിപിഎമ്മിനാണ്‌ വിജയസാധ്യതയെന്നാണ്‌ കേന്ദ്രകമ്മിറ്റി കരുതുന്നത്. ഇക്കാര്യം ജനതാദളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും.

ഇന്ത്യയില്‍ മൂന്നാം മുന്നണി ആവശ്യമാണ്‌. ബിജെപിയും കോണ്‍ഗ്രസും ഇതിനെ ആഗ്രഹിക്കുന്നില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ കാരാട്ട്‌ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+