കോട്ടയത്ത് ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥി

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ സിഎഫ് തോസാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിയ്‌ക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്നെ ജോസ് കെ മാണിയ്‌ക്ക് വേണ്ടി കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയുടെ മകനാണ് ജോസ് കെ മാണി. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ നിന്ന് മത്സരിച്ച ജോസ് കെ മാണി പിസി തോമാസിനോട് പരാജയപ്പെട്ടിരുന്നു.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ 17 സ്ഥാനാര്‍ത്ഥികളെയും മാര്‍ച്ച് 15ന് മുമ്പ് പ്രഖ്യാപിയ്‌ക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications