Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്ദ്യം വികസ്വരരാജ്യങ്ങളെയും ബാധിയ്‌ക്കും

ന്യൂയോര്‍ക്ക്‌: ആഗോള സമ്പദ്‌ വ്യവസ്ഥയിലും ആഗോള വ്യാപാരത്തിലും 2009ല്‍ വന്‍ഇടിവ്‌ നേരിടുമെന്ന്‌ ലോകബാങ്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

രണ്ടാംലോകമഹായുദ്ധത്തിന്‌ ശേഷമുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയായിരിക്കും ഇതെന്നും ലോക ബാങ്ക്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പദ്‌ വ്യവസ്ഥയില്‍ അഞ്ച്‌ ശതമാനത്തിന്റെയെങ്കിലും ഇടിവുണ്ടാകും.

വ്യാപാപം എണ്‍പത്‌ വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ച നേരിടും. കിഴക്കന്‍ ഏഷ്യയെയായിരിക്കും ഇത്‌ കൂടുതല്‍ ബാധിക്കുക. ആഗോള വ്യാവസായികോല്‍പാദനം 2009ല്‍ 2008ലേതിനേക്കാള്‍ 15ശതമാനമെങ്കിലും ഇടിയും- ബാങ്ക്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

വികസ്വര രാജ്യങ്ങള്‍ക്ക്‌ ഈ വര്‍ഷം കനത്ത നഷ്ടമുണ്ടാകുമെന്നും നാലിനൊന്ന്‌ രാജ്യങ്ങള്‍ക്ക്‌ മാത്രമേ കൂടിവരുന്ന ദാരിദ്രത്തെ ചെറുക്കാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 116 വികസ്വര രാജ്യങ്ങളില്‍ 94 എണ്ണവും സാമ്പത്തിക വളര്‍ച്ചയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്‌. ഇതില്‍ 43 രാജ്യങ്ങളിലും ദാരിദ്ര്യനില ഉയര്‍ന്നു.

വാഹന നിര്‍മ്മാണം, വസ്‌ത്രനിര്‍മ്മാണം, ആഭരണനിര്‍മ്മാണം എന്നീ മേഖലകളില്‍ ഇന്ത്യയില്‍ മാത്രം അഞ്ചു ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടകാര്യവും കംപോഡിയയില്‍ വസ്‌ത്രനിര്‍മ്മാണ രംഗത്ത്‌ 30,000 പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടകാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

ദരിദ്ര രാജ്യങ്ങളിലെ കയറ്റുമതിയും വരുമാനവും ഗണ്യമായി കുറഞ്ഞതായി ലോകബാങ്ക്‌ പറയുന്നു. വികസ്വര രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന സാമ്പത്തിക ദുരന്തത്തിനെതിരെ ആഗോള തലത്തിലുള്ള പരിശ്രമങ്ങളാണ്‌ വേണ്ടതെന്ന്‌ ലോക ബാങ്ക്‌ ഗ്രൂപ്പ്‌ പ്രസിഡന്റ്‌ റോബര്‍ട്ട്‌ ബി സോളിക്‌ അഭിപ്രായപ്പെട്ടു.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇരുപത്‌ രാജ്യങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരും കേന്ദ്രബാങ്ക്‌ ഗവര്‍ണര്‍മാരും അടുത്ത ശനിയാഴ്‌ച യോഗം ചേരാനിരിക്കെയാണ്‌ ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+