Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗം: എന്‍ജിനീയറിങ്‌ വിദ്യാര്‍ത്ഥി അറസ്‌റ്റില്‍

ബാംഗ്ലൂര്‍: ആസ്‌ത്രേലിയന്‍ വനിതയെ പീഡിപ്പിച്ച എന്‍ജിനീയറിങ്‌ വിദ്യാര്‍ത്ഥിയെ കര്‍ണാടക പൊലീസ്‌ അറസ്റ്റുചെയ്‌തു.

ബാംഗ്ലൂരിലെ പ്രശസ്‌തമായ ഒരു കോളെജിലെ ഇലക്ട്രിക്കല്‍ എന്‍ജീനയറിങ്‌ വിദ്യാര്‍ത്ഥിയായ ഷാരണ്‍ ഗൗഡ(20)എന്ന റെയ്‌ച്ചൂര്‍ സ്വദേശിയാണ്‌ അറസ്‌റ്റിലായത്‌.

കാര്‍വാറിനടുത്ത്‌ ഗോകര്‍ണയില്‍ ഒരു വീട്ടില്‍ കൂട്ടുകാരോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ഷാരണ്‍ ഓംബീച്ചില്‍ ഒരു റിസോര്‍ട്ടില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന 28വയസ്സുള്ള ആസ്‌ത്രേലിയന്‍ വനിതയെ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.

ശനിയാഴ്‌ച റിസോട്ടിലെ കോട്ടേജിനുള്ളില്‍ ഉറങ്ങുമ്പോഴാണ്‌ യുവാവ്‌ മുറിയ്‌ക്കുള്ളില്‍ കടന്ന്‌ ആക്രമണം നടത്തിയതെന്ന്‌ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ചൂടായതുകൊണ്ട്‌ കോട്ടേജിന്റെ മുറി അടച്ചിട്ടില്ലായിരുന്നുവെന്നും ഭര്‍ത്താവ്‌ പുറത്ത്‌ ഉറങ്ങുകയായിരുന്നുവെന്നും പാരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

സമീപത്ത്‌ ഒരു അപരിചിതനാണ്‌ കിടക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞ യുവതി ബഹളം വച്ചപ്പോള്‍ യുവാവ്‌ ഇറങ്ങിയോടി. ഇതിനിടെ ശബ്ദം കേട്ടുണര്‍ന്ന അടുത്ത കോട്ടേജുകളില്‍ താമസിച്ചിരുന്നവര്‍ ചേര്‍ന്ന്‌ ഇയാളെ പിടികൂടി ഒരു മുറിയില്‍ അടച്ചിടുകയിയിരുന്നുവത്രേ.

പിന്നീട്‌ ശനിയാഴ്‌ച പത്തുമണിയ്‌ക്ക്‌ പൊലീസ്‌ എത്തിയശേഷമാണ്‌ യുവാവിനെ കൈമാറിയത്‌. സംഭവം നടക്കുമ്പോള്‍ യുവാവ്‌ മദ്യപിച്ചിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയ ഷാരണിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+