സ്റ്റൗ പൊട്ടിത്തെറിച്ച് 6 കുട്ടികള്‍ മരിച്ചു
റാഞ്ചി: ഝാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തിലുണ്ടായ തീപിടുത്തത്തില്‍ 6 കുട്ടികള്‍ വെന്ത് മരിച്ചു. രണ്ട് പേരെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
സഹേദ്‌ഗഞ്ച് ജില്ലയിലെ തോല ഗ്രാമത്തിലാണ് അപകടം നടന്നത്. വീട്ടില്‍ ഭക്ഷണമുണ്ടാക്കുമ്പോള്‍ സ്‌റ്റൗ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. സമീപത്തുള്ള വീടുകളിലേയ്‌ക്കു തീ പടര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.
സ്റ്റൗ പൊട്ടിത്തെറിച്ച വീട്ടിലെ വീട്ടമ്മ കുട്ടികളെ രക്ഷപ്പെടുത്താന്‍ നോക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മരിച്ച ആറ് കുട്ടികളും രണ്ട് വീടികളില്‍ നിന്നുള്ളവരാണ്. രണ്ടുകുട്ടികളുടെ മൃതദേഹം ഇതേവരെ കണ്ടെത്തിയിട്ടില്ല.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജില്ലാഭരണകൂടം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം നടന്നയുടനെ ഗ്രാമവാസികള്‍ പൊലീസില്‍ അറിയിച്ചില്ലെന്നും പോസ്‌റ്റ്‌മോര്‍ട്ടം നടത്താതെ കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications