പൊന്നാനി സീറ്റ്‌ വേണമെന്ന്‌ ബര്‍ദന്‍

AB Bardan
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐയ്‌ക്ക്‌ നാല്‌ സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കാന്‍ സിപിഐ തീരുമാനിച്ചതായി സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‍ വ്യക്തമാക്കി.

സിപിഎമ്മും സിപിഐയും തമ്മില്‍ മത്സരിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന്‌ വിചാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയില്‍ പൊതുസ്വതന്ത്രനെ നിര്‍ത്തണമെന്ന സിപിഎമ്മിന്റെ വാദം സിപിഐ അംഗീകരിച്ചിട്ടില്ല.

എന്നാല്‍ പൊന്നാനിയില്‍ പൊതുസ്വതന്ത്രനെ നിര്‍ത്താനും കോഴിക്കോട്‌ സീറ്റ്‌ ജനതാദളില്‍ നിന്നും പിടിച്ചെടുക്കാനും സിപിഎം കേന്ദ്രകമ്മിറ്റിയില്‍ തീരുമാനിച്ചുകഴിഞ്ഞു. മാത്രമല്ല പൊന്നാനിയില്‍ സിപിഐയ്‌ക്കെതിരെ ഒരു സൗഹൃദമത്സരത്തിന്‌ വരെ തയ്യാറാകുമെന്നും സിപിഎം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

പൊന്നാനി സീറ്റിന്റെ പേരില്‍ തര്‍ക്കം മുറുകിയിരിക്കുന്ന സാഹചര്യത്തിലാണ്‌ ബര്‍ദന്‍ രംഗത്തെത്തിയിരിക്കുന്നത്‌. കേരളത്തിലെ മുന്നണിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനമെടുക്കുന്നത്‌ അസാധാരണമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഎമ്മുമായുള്ള പ്രശ്‌നങ്ങള്‍ കേരളത്തില്‍ത്തന്നെ പറഞ്ഞുതീര്‍ക്കുമെന്നും ബര്‍ദന്‍ പറഞ്ഞു.

ഇതിനിടെ പൊന്നാനി സീറ്റിനായി പിഡിപിയും ഐഎന്‍എല്ലും രംഗത്തെത്തിയിട്ടുണ്ട്‌. പൊന്നാനിയില്‍ പിഡിപിയുടെ സ്വതന്ത്രനെയാണ്‌ നിര്‍ത്തുന്നതെങ്കില്‍ അംഗീകരിക്കില്ലെന്ന്‌ സിപിഐയും സിപിഐയുടെ സ്വതന്ത്രനാണെങ്കില്‍ ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന്‌ പിഡിപിയും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+