Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടി യുഡിഎഫിലേക്ക്‌ നീങ്ങുന്നു

കണ്ണൂര്‍: സിപിഎമ്മില്‍ നിന്ന്‌ പുറത്തുചാടിയ അബ്ദുള്ളകുട്ടി യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ ക്യാമ്പിലെ സജീവ ചര്‍ച്ചയാകുന്നു.

കോണ്‍ഗ്രസിലെ രണ്ട്‌ തവണ പരാജയപ്പെടുത്തി പാര്‍ലമെന്റില്‍ എത്തിയ അബ്ദുള്ളക്കുട്ടിയെ ഉപയോഗിച്ച്‌ ഇത്തവണ തിരിച്ചടിയ്‌ക്കണമെന്ന വാദം കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തില്‍ വലിയ പ്രകമ്പനങ്ങളാണുണ്ടാക്കിയത്‌.

ഇത്തവണയും കണ്ണൂരില്‍ സിപിഎം യുവാക്കള്‍ക്ക്‌ തന്നെയാവും സീറ്റ്‌ നല്‌കുന്നതെന്ന സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെ സ്വതന്ത്രനായി മത്സരിപ്പിയ്‌ക്കാം എന്ന നിര്‍ദ്ദേശമാണ്‌ യോഗത്തില്‍ ഉയര്‍ന്നത്‌. കണ്ണൂരില്‍ മത്സരിയ്‌ക്കാന്‍ പ്രമുഖ നേതാക്കളൊന്നും തയാറാകാത്ത സാഹചര്യത്തിലാണ്‌ യുഡിഎഫ്‌ ചര്‍ച്ചകള്‍ അബ്ദുള്ളക്കുട്ടിയെ ചുറ്റിപ്പറ്റി നീങ്ങുന്നത്‌.

എന്നാല്‍ അബ്ദുള്ളക്കുട്ടി രണ്ട്‌ തവണ പരാജയപ്പെടുത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിട്ടുണ്ട്‌. സിപിഎമ്മില്‍ നിന്ന്‌ പുറത്തെത്തിയ നേതാവിനെ ഉയര്‍ത്തിപ്പിടിയ്‌ക്കുന്നത്‌ പാര്‍ട്ടിയ്‌ക്ക്‌ ഗുണം ചെയ്യില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം.

ഇതിന്‌ പിന്നാലെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്‌ പി. രാമകൃഷ്‌ണനും അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്‌. കണ്ണൂരില്‍ മത്സരിയ്‌ക്കാന്‍ യോഗ്യരായ മറ്റു നേതാക്കളുണ്ടെന്നും ജില്ലയിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിയ്‌ക്കണമെന്നുമുള്ള രാമകൃഷ്‌ണന്റെ വാദങ്ങള്‍ തുടക്കത്തില്‍ തന്നെ അബ്ദുള്ളക്കുട്ടിയുടെ സാധ്യതകള്‍ക്ക്‌ മങ്ങലേല്‌പിച്ചിരിയ്‌ക്കുകയാണ്‌.

അതിനിടെ അബ്ദുള്ളക്കുട്ടിയെ കാസര്‍കോട്ട്‌ സ്ഥാനാര്‍ത്ഥിയാക്കുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്‌. ബിജെപി കൂടി ഇവിടെ ശക്തമായി രംഗത്തുള്ളതിനാല്‍ മണ്ഡലത്തില്‍ ഒരു ത്രികോണ മത്സരം നടക്കുന്നത്‌ ഗുണം ചെയ്യുമെന്നാണ്‌ വിലയിരുത്തല്‍. മുസ്ലീം ലീഗും ഈ ആശയത്തെ പിന്തുണയ്‌ക്കുന്നത്‌ അബ്ദുള്ളക്കുട്ടിയുടെ സാധ്യതകളെ വര്‍ദ്ധിപ്പിയ്‌ക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+