Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകുമാര്‍ അഴീക്കോടിനെതിരെ കോണ്‍ഗ്രസ്‌

തിരുവനന്തപുരം: ടോം വടക്കനെതിരെ സുകുമാര്‍ അഴീക്കോട്‌ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ കോണ്‍ഗ്രസ്‌ രംഗത്ത്‌.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നല്ല മലയാളഭാഷമ മാത്രമല്ല മാനദണ്ഡമെന്നും ജയിക്കാന്‍ സാധ്യതയുണ്ടോ എന്നതുമാത്രമാണ്‌ കോണ്‍ഗ്രസ്‌ ഇക്കാര്യത്തില്‍ നോക്കുന്നതെന്നും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആകാശത്തിന്‌ കീഴിലുള്ള ഏതുകാര്യത്തെക്കുറിച്ചും അഭിപ്രായം പറയാന്‍ കഴിയുന്ന ആളാണ്‌ താനെന്ന്‌ സുകുമാര്‍ അഴീക്കോട്‌ കരുതരുതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെകെ രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ പറഞ്ഞു.

അഴീക്കോട്‌ സാംസ്‌കാരിക വിഷയങ്ങള്‍ സംസാരിച്ചാല്‍ മതി. കോണ്‍ഗ്രസിന്റെ കുറ്റം പറഞ്ഞ്‌ നടക്കേണ്ട- അദ്ദേഹം പറഞ്ഞു.

ടോം വടക്കന്‍ മത്സരിക്കുന്നത്‌ തൃശൂരിന്‌ അപമാനമാണെന്ന സുകുമാര്‍ അഴീക്കോടിന്റെ പ്രസ്‌താവനയ്‌ക്കെതിരെ യൂത്ത്‌ കോണ്‍ഗ്രസും ശക്തമായി പ്രതികരിച്ചിട്ടുണ്ട്‌.

തൃശൂരില്‍ പത്തിടത്ത്‌ അഴീക്കോടിന്റെ കോലം കത്തിക്കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ തൃശൂരില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+