Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് സിന്ധു ജോയിക്ക് സാധ്യത

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിയ്ക്കുന്ന സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തിങ്കളാഴ്‌ച അന്തിമ തീരുമാനമുണ്ടായേക്കും.

തിരുവനന്തപുരത്ത്‌ ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ യോഗമാണ്‌ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. കാസര്‍കോട്‌, ആലപ്പുഴ, കൊല്ലം, കോട്ടയം, വടകര മണ്ഡലങ്ങളില്‍ സിറ്റിങ്‌ എംപിമാര്‍ തന്നെ വീണ്ടും ജനവിധി തേടുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌.

ആലത്തൂര്‍, പാലക്കാട്‌, എറണാകുളം, കണ്ണൂര്‍, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളായിരിക്കും ഇന്ന്‌ നിശ്ചയിക്കുക. ഇതില്‍ എറണാകുളത്ത്‌ സെബാസ്റ്റ്യന്‍ പോളിന് പകരം സിന്ധു ജോയി, പാലക്കാട്ടെ സിറ്റിംഗ് എംപിയായ കൃഷ്ണദാസിന് പകരം എംബി രാജേഷ്‌ എന്നിവരുടെ കാര്യത്തില്‍ ധാരണയിലെത്തിയതായും സൂചനയുണ്ട്‌.

കണ്ണൂരില്‍ കെകെ രാഗേഷ്‌, എഎന്‍.ഷംസീര്‍ എന്നിവരുടെ പേരുകളാണ്‌ പരിഗണിക്കുന്നത്‌. ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അബ്ദുള്ളക്കുട്ടി അവതരിയ്ക്കുകയാണെങ്കില്‍ സിപിഎം ഷംസീറിന് അവസരം കൊടുത്തേക്കും.

ആറ്റിങ്ങലില്‍ എ സമ്പത്തിനാണ് സാധ്യത കല്പിയ്ക്കപ്പെടുന്നത്. പുതിയ മണ്ഡലമായ പത്തനംതിട്ടയില്‍ മാവേലിക്കരയിലെ സിറ്റിങ്‌ എംപി കൂടിയായ സി.എസ്‌ സുജാതയ്‌ക്ക് നറുക്ക് വീണേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+