Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം-ജനതാദള്‍ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റു തര്‍ക്കം പരിഹരിക്കുന്നതിനായി ജനതാദളുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ഇത്‌ സംബന്ധിച്ച്‌ മാര്‍ച്ച്‌ 12ന്‌ ചര്‍ച്ച തുടരുമെന്ന്‌ ജനതാദള്‍ സെക്രട്ടറി ജനറല്‍ കെ.കൃഷ്‌ണന്‍കുട്ടി അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായിട്ടായിരുന്നു ചര്‍ച്ച.

ജനതാദളിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് ഏതു വിധേയനെയും പിടിച്ചെടുക്കണമെന്ന സിപിഎമ്മിന്റെ തീരുമാനത്തിന് ജനതാദള്‍ വഴങ്ങാതിരുന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

കോഴിക്കോടിന് പകരം വയനാട് സീറ്റ് നല്കാമെന്ന മുന്‍നിലപാട് തന്നെയാണ് സിപിഎം ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചത്. എന്നാല്‍, കോഴിക്കോട് സീറ്റ് വിട്ടു കൊടുക്കേണ്ട സാഹചര്യമില്ലെന്നും ഇവിടെ സീറ്റ് ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന നിലപാടില്‍ ജനതാദള്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച ലക്ഷ്യം കാണാതെ പിരിയുകയായിരുന്നു.

കോഴിക്കോട് സീറ്റ് പിടിച്ചെടുക്കാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് കേന്ദ്ര കമ്മിറ്റി പച്ചക്കൊടി കാണിച്ചതോടെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിലാണ് സിപിഎം നേതൃത്വം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+