ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
ഴക്കൂട്ടം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം മുസ്ലീം പള്ളിയ്‌ക്ക് സമീപം മണക്കാട്ടുവിളാകം വീട്ടില്‍ സുള്‍ഫിക്കറുടെ (25) മൃതദേഹമാണ് ഞായറാഴ്‌ച രാവിലെ കഴക്കൂട്ടം അല്‍സാജ് ഓഡിറ്റോറിയത്തിന് സമീപം കണ്ടെത്തിയത്.
മൃതദേഹത്തില്‍ ഇരുപതോളം വെട്ടുകള്‍ ഏറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തലയിലേറ്റ് വെട്ടില്‍ തലച്ചോറ് പുറത്തു ചാടിയിട്ടുണ്ട്. കൈകാലുകള്‍ അറ്റു തൂങ്ങിയ നിലയിലാണ്.
സുള്‍ഫിക്കര്‍ താമസിയ്‌ക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ് സംഭവം നടന്നിരിയ്‌ക്കുന്നത്. മൃതദേഹത്തിനരികില്‍ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും ചോരപുരണ്ട കത്തിയും പോലീസ് കണ്ടെടുത്തു.
കൊലയ്‌ക്ക് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ഗുണ്ടാസംഘങ്ങളുടെ സാന്നിധ്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്‌റ്റമോര്‍ട്ടത്തിന് ശേഷം കഴക്കൂട്ടം മുസ്ലീം ജുമാ അത്തില്‍ കബറടക്കി.












Click it and Unblock the Notifications