മുംബൈ: ഡിഎന്‍എ മാതൃക ഇന്റര്‍പോളിന് നല്‍കും

പിടിയിലായ അജ്‌മല്‍ കസബിന്റെയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റ് ഒമ്പത് ഭീകരരുടെയും ഡിഎന്‍എ മാതൃകകളാണ് കൈമാറുക. ഇതു കൂടാതെ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പാകിസ്‌താന് കൈമാറുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്റര്‍പോളിന്റെ ഇന്ത്യയിലെ മേധാവിയായ സിബിഐ ഡയറക്ടര്‍ അശ്വനികുമാറുമായി ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്‌ത ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.
തെളിവുകള്‍ നല്‍കാന്‍ ഇന്ത്യ വിമുഖത കാണിക്കുന്നുവെന്ന് ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ് കെ നോബിള്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ഡഎന്‍എ സാമ്പിളുകള്‍ അടക്കമുള്ള തെളിവുകള്‍ ഉടന്‍ നല്‍കുമെന്ന തീരുമാനം ഉണ്ടായത്.
തെളിവുകള്‍ കൈമാറാതെ ഇക്കാര്യത്തില്‍ ഇന്റര്‍പോളിന് ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്ന് നോബിള്‍ പറഞ്ഞിരുന്നു. ഇന്റര്‍പോളുമായി ഇന്ത്യ എല്ലാ തെളിവുകളും പങ്കുവയ്‌ക്കണമെന്ന കാര്യം നിര്‍ബന്ധമുള്ളതല്ലെന്നും എന്നാല്‍ ഡിഎന്‍എ മാതൃകകളും ഭീകരരുടെ യാത്രകള്‍സംബന്ധിച്ച രേഖകളും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്‌താനില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ഡിഎന്‍എ മാതൃകകള്‍ ഇന്റര്‍പോളിന് നല്‍കാന്‍ തയ്യാറാണെന്ന് പാക് അധികൃതര്‍ വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications