കോഴിക്കോട് സീറ്റ് വേണ്ടെന്ന് ജനതാദള്‍
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് തന്നെ വേണമെന്ന ആവശ്യം ഉപേക്ഷിക്കാമെന്ന് ജനതാദള്‍ ദേശീയ നേതൃത്വം വ്യക്തമാക്കി.
ഇടതുമതേതര ഐക്യം മുന്‍നിര്‍ത്തിയാണ് നേതൃത്വം കോഴിക്കോട് സീറ്റ് വേണ്ടെന്ന് വയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനതാദള്‍(എസ്) ദേശീയ നേതാവ് ഡാനിഷ് അലിയാണ് ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും ഇടതുമുന്നണിയില്‍ തുടരും. കേന്ദ്രത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കുന്നതിന് പിന്തുണ നല്‍കും. ദേശീയ തലത്തില്‍ വിശാലമായ കാഴ്‌ചപ്പാടോടുകൂടിയാണ് കേന്ദ്രനേതൃത്വം നിലപാടെടുത്തിരിക്കുന്നത്- അദ്ദേഹം അറിയിച്ചു.
ഇതേസമയം കോഴിക്കോട്ടല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാന്‍ തയ്യാറല്ലെന്നാണ് ജനതാദള്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കോഴിക്കോടില്ലെങ്കില്‍ വടകര സീറ്റെങ്കിലും നല്‍കണമെന്ന് സംസ്ഥാന നേതൃത്വം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. എന്തുതന്നെയായാലും വയനാട്ടില്‍ മത്സരിക്കേണ്ടെന്നുതന്നെയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.












Click it and Unblock the Notifications