കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം: രാജു സിബിഐ കസ്റ്റഡിയില്‍

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്‌: സത്യം കമ്പ്യൂട്ടേഴ്‌സില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗരാജുവിനെയും സഹോദരന്‍ രാമരാജുവിനെയും സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊണ്ട്‌ ഹൈദരാബാദ്‌ കോടതി ഉത്തരവിട്ടു.

നമ്പര്‍ 14 അഡീഷണല്‍ ചീഫ്‌ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ രാജിവിനെയും മറ്റ്‌ നാലുപേരെയും ഏഴുദിവസത്തേയ്‌ക്ക്‌ സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊണ്ട്‌ ഉത്തരവിട്ടത്‌.

രാമലിംഗരാജു, രാമരാജു എന്നിവര്‍ക്കുപുറമേ കമ്പനി മുന്‍ സിഎഫ്‌ഒ വദ്‌ലമണി ശ്രീനിവാസ്‌, കമ്പനിയുടെ ഓഡിറ്റര്‍മാരായിരുന്ന പ്രൈസ്‌ വാട്ടര്‍ ഹൗസ്‌ ഉദ്യോഗസ്ഥരായ എസ്‌ ഗോപാലകൃഷ്‌ണന്‍, തല്ലൂരി ശ്രീനിവാസ്‌ എന്നിവരെയാണ്‌ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്‌.

ഇതിനിടെ പ്രതിസന്ധി നേടിരുന്ന കമ്പനിയില്‍ 51 ശതമാനം ഓഹരി പങ്കാളിത്തം നേടാന്‍ സന്നദ്ധരായ നിക്ഷേപകരെ കണ്ടെത്താന്‍ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ്‌ നടപടി തുടങ്ങി. ഓഹരികള്‍ക്കായി മത്സരാടിസ്ഥാനത്തില്‍ നടത്തുന്ന ലേലനടപടിക്രമങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ മുന്‍ ചീഫ്‌ ജസ്റ്റിസിനെയോ സുപ്രീം കോടതി മുന്‍ ജഡ്‌ജിയെയോ നിയോഗിക്കുമെന്ന്‌ കമ്പനി അറിയിച്ചു.

ഓഹരികള്‍ക്കായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യാഴാഴ്‌ച വൈകീട്ട്‌ അഞ്ചുമണിക്കുള്ളില്‍ പേര്‌ രജിസ്റ്റര്‍ചെയ്യണമെന്ന്‌ സത്യത്തിന്റെ ഭരണനിര്‍വഹണത്തിന്‌ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടറേഴ്‌്‌സ്‌ അറിയിച്ചു.

സമയപരിധിയ്‌ക്കുള്ളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക്‌ കമ്പനി റിക്വസ്റ്റ്‌ ഫോര്‍ പ്രൊപ്പോസല്‍ നല്‍കും. ലേലവുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ 20ന്‌ വൈകീട്ട്‌ അഞ്ചിനകം വിശദമായ താല്‍പര്യപത്രവും ധനലഭ്യതയ്‌ക്കുള്ള തെളിവും സമര്‍പ്പിക്കണം.

1500 കോടി രൂപയെങ്കിലും കൈവശമുള്ളവരെമാത്രമാണ്‌ ഓഹരി വില്‍പനയില്‍ പങ്കെടുക്കാന്‍ പരിഗണിക്കുകയെന്ന്‌ സത്യം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X