Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ നിരക്കുകള്‍ കുറഞ്ഞേക്കും

ദില്ലി: ആഭ്യന്തര കോളുകളുടെ ടെര്‍മിനേഷന്‍ ചാര്‍ജ്ജ്‌ 33 ശതമാനം കുറയ്‌ക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്‌) തീരുമാനിച്ചതോടെ രാജ്യത്തെ ഫോണ്‍ നിരക്കുകളില്‍ ഇളവ്‌ വരാന്‍ സാധ്യതയേറി.

ഇന്റര്‍ കണക്ഷന്‍ യൂസേജ്‌ ചാര്‍ജ്ജ്‌ (ഐയുസി) പരിഷ്‌ക്കരിച്ച ട്രായ്‌ എല്ലാത്തരം ലോക്കല്‍ കോളുകളുടെയും നിരക്ക്‌ മിനിറ്റിന്‌ 30 പൈസയില്‍ നിന്ന്‌ 20 പൈസയായിട്ടാണ്‌ കുറച്ചത്‌. ഫോണ്‍ വിളി പൂര്‍ത്തിയാക്കുമ്പോള്‍ കോള്‍ അവസാനിയ്‌ക്കുന്ന ശൃംഖലയുടെ ഓപ്പറേറ്റര്‍ക്ക്‌ ലഭിയ്‌ക്കുന്ന ഫീസാണ്‌ ടെര്‍മിനേഷന്‍ ചാര്‍ജ്ജ്‌.

ടെര്‍മിനേഷന്‍ ചാര്‍ജ്ജില്‍ ഇളവ്‌ വന്നതോടെ എസ്‌ടിഡി-ലോക്കല്‍ കോളുകളുടെ നിരക്കില്‍ ശരാശരി പത്ത്‌ പൈസയുടെ കുറവുണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

അതേ സമയം ഇന്ത്യയിലേക്കുള്ള രാജ്യാന്തര കോളുകളുടെ ടെര്‍മിനേഷന്‍ ചാര്‍ജ്ജ്‌ ഉയര്‍ത്തിയിട്ടുണ്ട്‌. ഇത്തരം കോളുകള്‍ക്ക്‌ നിലവില്‍ മിനിറ്റിന്‌ 30 പൈസയെന്നത്‌ 40 പൈസയായിട്ടാണ്‌ വര്‍ദ്ധിപ്പിച്ചിരിയ്‌ക്കുന്നത്‌.

എന്നാല്‍ ട്രായ്‌ നടപടിയില്‍ നിരാശ പ്രകടിപ്പിച്ച ജിഎസ്‌എം മൊബൈല്‍ സേവനദാതാക്കള്‍ ഫോണ്‍ നിരക്കുകളില്‍ ഇളവ്‌ വരുത്താന്‍ സാധ്യതയില്ലെന്ന്‌ സൂചിപ്പിച്ചു. ടെര്‍മിനേഷന്‍ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിയ്‌ക്കുകായയിരുന്നു വേണ്ടതെന്നും ജിഎസ്‌എം സേവനദാതാക്കളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പററ്റേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (സിഎഐ) അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+