കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി അജണ്ടയിലില്ല: ചെന്നിത്തല

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : സിപിഎമ്മില്‍ നിന്നും പുറത്തായ എപി അബ്ദുള്ളക്കുട്ടി എംപിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം അജണ്ടയിലില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തകള്‍ ചെന്നിത്തല തള്ളിയത്.

അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ മത്സരിപ്പിയ്ക്കാന്‍ പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ ശ്രമിക്കുന്നുണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ അത് ചിലരുടെ ഭാവന മാത്രമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കോണ്‍ഗ്രസിലേക്ക് വരാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരെയും പരിഗണിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. മറ്റു പാര്‍ട്ടികള്‍ ഉപേക്ഷിച്ച് വരുന്നവരെ ക്യത്യമായി മനസ്സിലാക്കിയതിന് ശേഷമെ അവര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്കൂവെന്ന് ചെന്നിത്തല വ്യക്തമാക്കി.

അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിയ്ക്കുന്ന കാര്യത്തില്‍ ചില ഘടകകക്ഷികള്‍ സമ്മതം നല്കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതെല്ലാം അവരുടെ തീരുമാനമെന്നായിരുന്നു അദ്ദേഹം നല്കിയ മറുപടി നല്കിയത്.

അതേ സമയം കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയുടെ മത്സരിപ്പിയ്ക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു വിധത്തിലും ഇക്കാര്യം അംഗീകരിയ്ക്കാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് അവര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X