കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്‌ കാര്യങ്ങള്‍ക്ക്‌ ഹെല്‍പ്‌ ഡസ്‌ക്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടര്‍ പട്ടികയുള്‍പ്പെടെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ അറിയുന്നതിനും പരാതികളുണ്ടെങ്കില്‍ അവ അറിയിക്കുന്നതിനും അവസരം.

എല്ലാ കളക്ട്രേറ്റുകളിലും ഇതിനായി ഹെല്‍പ്‌ ഡസ്‌കുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.

കേരളത്തില്‍ എവിടെനിന്നും ലാന്‍ഡ്‌ ഫോണ്‍ മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നും സൗജന്യമായി ഹെല്‍പ്‌ ഡസ്‌കുമായി ബന്ധപ്പെടാം.

മാര്‍ച്ച്‌ 31വരെ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയും ഏപ്രില്‍ ഒന്നുമുതല്‍ വോട്ടെടുപ്പ്‌ തിയതിയായ ഏപ്രില്‍ 16 വരെ 24 മണിക്കൂറും ഹെല്‍പ്‌ ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും.

വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന്‌ അവരവരുടെ പൂര്‍ണമായ പേരിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ്‌ നമ്പറോ, ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലേ ബൂത്ത്‌ നമ്പറോ ഹെല്‍പ്‌ ഡസ്‌കുകളില്‍ അറിയിക്കണം. പൊതുജനങ്ങള്‍ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന്‌ നളിനി നെറ്റോ പറഞ്ഞു.

സൗജന്യ ടോള്‍ ഫ്രീ നമ്പര്‍ ജില്ലാ അടിസ്ഥാത്തില്‍ ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം 1800 425 1701, കൊല്ലം 1800 425 1702, പത്തനംതിട്ട 1800 425 1703, ആലപ്പുഴ 1800 425 1704, കോട്ടയം 1800 425 1705, ഇടുക്കി 1800 425 1706, എറണാകുളം 1800 425 1707, തൃശൂര്‍ 1800 425 1708, പാലക്കാട് 1800 425 1709, മലപ്പുറം 1800 425 1710, കോഴിക്കോട് 1800 425 1711, വയനാട് 1800 425 1712, കണ്ണൂര്‍ 1800 425 1713, കാസര്‍ഗോഡ് 1800 425 1714.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X