കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാലില്‍ ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു

  • By Staff
Google Oneindia Malayalam News

Lakhs offer pongala at Attukal Temple
തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ജനങ്ങള്‍ ആറ്റുകാലമ്മയ്‌ക്ക്‌ പൊങ്കാലയര്‍പ്പിച്ചു. ശ്രീകോവിലിലെ ദീപം തന്ത്രി ചേന്നാസ്‌ ദിനേശന്‍ നമ്പൂതിരിപ്പാട്‌ മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരിക്ക്‌ പകര്‍ന്നു നല്‍കി.

അദ്ദഹം അത്‌ ക്ഷേത്രത്തിനകത്തെ ചെറിയ തിടപ്പള്ളിയിലേയും തുടര്‍ന്ന്‌ വലിയ തിടപ്പള്ളിയിലെയും പൊങ്കാള അടുപ്പുകളിലേയ്‌ക്ക്‌ പകര്‍ന്നു. തുടര്‍ന്ന്‌ സഹമേല്‍ശാന്തിക്ക്‌ ദീപം കൈമാറി. 10.30ന്‌ ദീപം ഭക്തജനങ്ങളുടെ പൊങ്കാല അടുപ്പുകളിലേയ്‌ക്ക്‌ പകര്‍ന്നു.

ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പും ചെണ്ടമേളവും കേട്ടശേഷം ഭക്തര്‍ പൊങ്കാല അടുപ്പുകള്‍ കത്തിച്ചു. 2.45ന്‌ ഉച്ചപൂജയ്‌ക്ക്‌ ശേഷം തീര്‍ത്ഥം കൊണ്ട്‌ മേല്‍ശാന്തി തിടപ്പള്ളികളിലെ പൊങ്കാല നിവേദിക്കും. തുടര്‍ന്ന്‌ പണ്ടാരയടുപ്പിലും നിവേദ്യം നടക്കും. ഇതോടെ പൊങ്കാലച്ചടങ്ങുകള്‍ക്ക്‌ സമാപനമാവും.

തിങ്കളാഴ്‌ച ഉച്ചയോടെതന്നെ ക്ഷേത്രപരിസരം ഭക്തജനങ്ങളെക്കൊണ്ട്‌ നിറഞ്ഞിരുന്നു. ചൊവ്വാഴ്‌ച രാവിലെയോടെ ക്ഷേത്രത്തിന്‌ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയ്‌ക്കുള്ള കലങ്ങളും മറ്റുവസ്‌തുക്കളുമായി ഭക്തജനങ്ങള്‍ അണിനിരന്നിരുന്നു

പൊങ്കാല ആഘോഷങ്ങള്‍ക്കായി ഇത്തവണ വിപുലമായ സജ്ജീകരണങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ്‌ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്‌.

സുരക്ഷയ്‌ക്കായി ഐജിയുടെ മേല്‍നോട്ടത്തില്‍ സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്ക്‌ പൂര്‍ണചുമതലയുള്ള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്‌. കുടിവെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്‌.

തിങ്കളാഴ്‌ച രാവിലെ മൂന്നുമണിമുതല്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭക്തര്‍ക്കായി കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ്‌ നടത്തി. രാവിലെ കൊല്ലത്തുനിന്നും ദക്ഷിണ റെയില്‍വേ പ്രത്യേക തീവണ്ടി സര്‍വ്വീസും നടത്തിയിരുന്നു. ഇതിന്‌ പുറമേ നിലവിലുള്ള തീവണ്ടികള്‍ക്ക്‌ ചൊവ്വാഴ്‌ച പ്രത്യേക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X