സഹായിക്കുന്നവരെ തിരിച്ച് സഹായിക്കും: നടേശന്
വൈക്കം: ഇങ്ങോട്ട് സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് എസ്എന്‍ഡിപിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം. ചൊവ്വാഴ്ച വൈക്കത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് എസ്എന്‍ഡിപി യോഗം ചേര്‍ന്നത്. ഇടതുമുന്നണിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് യോഗത്തില്‍ തീരുമാനമായതെന്ന് സൂചനയുണ്ട്.
ചില മണ്ഡലങ്ങളില്‍ പ്രാദേശിക സാഹചര്യമനുസരിച്ച് നിലപാട് സ്വീകരിക്കും. സമുദായത്തെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നതാണ് പൊതുവെയുള്ള നിലപാട്. എന്തായാലും മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞശേഷം നിലപാട് അറിയിക്കാമെന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്-ജെ നേതാക്കള്‍ നടേശനെ സന്ദര്‍ശിച്ച് ഇടുക്കി മണ്ഡലത്തില്‍ സമുദായത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. പിജെ ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരായിരുന്നു വെള്ളാപ്പള്ളിയെ കാണാനെത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ലഭിച്ച സഹായം തുടരുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ എസ്എന്‍ഡിപിയുടെ സ്വാധീനം തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാറുണ്ട്.
എന്നാല്‍ ആലപ്പുഴയിലെയും കൊല്ലത്തെയും പല ഇടതുപക്ഷ ജനപ്രതിനിധികളും എസ്എന്‍ഡിപിയുമായി അത്ര സ്വരചേര്‍ച്ചയിലല്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ നിലപാട് എന്തായിരിക്കുമെന്നത് ഇതിനകം തന്നെ വിവിധ ക്യാമ്പുകളില്‍ ചര്‍ച്ചയായിട്ടുണ്ട്.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"











Click it and Unblock the Notifications