വടക്കന്‍ വിഷയം: തൃശൂര്‍ രൂപതക്കെതിരെ വിതയത്തില്‍
കൊച്ചി: തൃശൂര്‍ മണ്ഡലത്തല്‍ ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തൃശൂര്‍ അതിരൂപതയു മെത്രാനും ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കില് അത് തെറ്റാണെന്ന് സിബിസിഐ ചെയര്‍മാനും സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍.
സ്ഥാനാര്‍ത്ഥികളെ തീരുമാനിയ്ക്കുന്നതും സഭയും മെത്രാനുമല്ല. സഭയുടെ രാഷ്ട്രീയ വിശ്വാസികളാണെന്നും വിതയത്തില്‍ വ്യക്തമാക്കി.
ഒരു കത്തോലിക്കാ വിശ്വാസിയെന്ന നിലയില്‍ ടോം വടക്കന്‍ എംപിയാകുന്നത് തനിയ്ക്ക് സന്തോഷം പകരുന്ന കാര്യമാണ്. സഭയുടെ ആവശ്യങ്ങളും വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ഇത്തരമാളുകള്‍ സഹായകമായേക്കാം.
എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തി മത്സരിയ്ക്കണമെന്ന തരത്തില്‍ സഭയോ മെത്രാനോ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മാര്‍ മാര്‍ക്കി വിതയത്തില്‍ പറഞ്ഞു.
ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തൃശൂര്‍ അതിരൂപതയും അതിന്റെ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിലും സമ്മര്‍ദ്ദം ചെലുത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ ഉറപ്പിയ്ക്കാന്‍ ടോം വടക്കന്‍ തൃശൂര്‍ രൂപത ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതോടെയാണ് ഇത് സംബന്ധിച്ച് സൂചനകള്‍ പുറത്തുവന്നത്.
വടക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്ന കാര്യം കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുകളും ഡിസിസി നേതൃത്വവും വടക്കനെതിരായ നിലപാടാണ് സ്വീകരിച്ചിരിയ്ക്കുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications