കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ വിഷയം: തൃശൂര്‍ രൂപതക്കെതിരെ വിതയത്തില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: തൃശൂര്‍ മണ്ഡലത്തല്‍ ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തൃശൂര്‍ അതിരൂപതയു മെത്രാനും ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് സിബിസിഐ ചെയര്‍മാനും സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍.

സ്ഥാനാര്‍ത്ഥികളെ തീരുമാനിയ്ക്കുന്നതും സഭയും മെത്രാനുമല്ല. സഭയുടെ രാഷ്ട്രീയ വിശ്വാസികളാണെന്നും വിതയത്തില്‍ വ്യക്തമാക്കി.

ഒരു കത്തോലിക്കാ വിശ്വാസിയെന്ന നിലയില്‍ ടോം വടക്കന്‍ എംപിയാകുന്നത് തനിയ്ക്ക് സന്തോഷം പകരുന്ന കാര്യമാണ്. സഭയുടെ ആവശ്യങ്ങളും വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ഇത്തരമാളുകള്‍ സഹായകമായേക്കാം.

എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തി മത്സരിയ്ക്കണമെന്ന തരത്തില്‍ സഭയോ മെത്രാനോ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മാര്‍ മാര്‍ക്കി വിതയത്തില്‍ പറഞ്ഞു.

ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തൃശൂര്‍ അതിരൂപതയും അതിന്റെ അധ്യക്ഷന്‍ മാര്‍ ആന്‍‍‍ഡ്രൂസ് താഴത്തിലും സമ്മര്‍ദ്ദം ചെലുത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ ഉറപ്പിയ്ക്കാന്‍ ടോം വടക്കന്‍ തൃശൂര്‍ രൂപത ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതോടെയാണ് ഇത് സംബന്ധിച്ച് സൂചനകള്‍ പുറത്തുവന്നത്.

വടക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്ന കാര്യം കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുകളും ‍ഡിസിസി നേതൃത്വവും വടക്കനെതിരായ നിലപാടാണ് സ്വീകരിച്ചിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X