Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ദാരിക്ക് സൈന്യത്തിന്റെ അന്ത്യശാസനം

ഇസ്‌ലാമാബാദ്‌: രാജ്യത്തെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് മാര്‍ച്ച 16ന് മുന്പ് പരിഹാരം കാണണമെന്ന് സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് കയാനി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് ആവശ്യപ്പെട്ടു.

രാജ്യത്ത്‌ ക്രമസമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നാണ് കയാനി മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്. പാകിസ്‌താനില്‍ സൈന്യം വീണ്ടും ആധിപത്യമുറപ്പിക്കുന്നതിന്റെ സൂചനയായാണ് കയാനിയുടെ മുന്നറിയിപ്പിനെ രാഷ്ട്രീയനിരീക്ഷികര്‍ വിലയിരുത്തുന്നത്.

മുന്‍ പ്രസിഡന്റ്‌ പര്‍വെസ്‌ മുഷറഫ്‌ നിയമിച്ച സുപ്രീംകോടതി ജഡ്‌ജിമാരെ നീക്കി നേരത്തേ ഉണ്ടായിരുന്ന ജഡ്‌ജിമാരെ വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട്‌ നവാസ്‌ഷെരീഫിന്റെ അനുയായികളും ഇസ്ലമാബാദില്‍ റാലി നടത്താനിരിയ്ക്കന്നത് മാര്‍ച്ച് 16നാണ്.

അമേരിക്കയില്‍നിന്ന്‌ തിരിച്ചെത്തിയ ഉടനെ കഴിഞ്ഞ വെള്ളിയാഴ്‌ച കയാനി വിളിച്ചുചേര്‍ത്ത ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രാജ്യത്തെ സ്ഥിതിഗതികളില്‍ അമേരിക്കയ്‌ക്കുള്ള ആശങ്ക അദ്ദേഹം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതിനാല്‍ പുതിയ നീക്കത്തിനു പിന്നില്‍ അമേരിക്കയാണെന്ന്‌ കരുതുന്നവരും കുറവല്ല.

രാഷ്ട്രീയ എതിരാളിയായ നവാസ്‌ ഷെരീഫിനോട് കണക്കുകള്‍ തീര്‍ക്കുക എന്നതിനപ്പുറം രാജ്യത്തിന്റെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിയുന്നില്ലെന്നാണ് സര്‍ദാരിക്കെതിരെ ഉയരുന്ന പ്രധാന ആക്ഷേപം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ നവാസ്‌ഷെരീഫിനെതിരെ സുപ്രീംകോടതിവിധി വന്നതിന് പിന്നിലും സര്‍ദാരിയുടെ കൈകളുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷെരീഫിന്റെ അനുയായികളും സര്‍ദാരിയുടെ പാര്‍ട്ടിയായ പിപിപിയും തെരുവില്‍ ഏറ്റുമുട്ടുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്ന മുന്നറിയിപ്പോടെയാണ് സൈനിക മേധാവിയുടെ ഇടപെടല്‍.

ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിനു നേരെയുണ്ടായ ഭീകരാക്രമണവും വടക്കുപടിഞ്ഞാറന്‍ പാകിസ്‌താനിലെ താലിബാന്‍വത്‌കരണവും അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്.

പാകിസ്‌താനില്‍ സൈനിക ഇടപെടല്‍ ശക്തിപ്പെടുത്തി അത് വഴി ക്രമസമാധാനനില കൈവരിക്കാനാണ്‌ അമേരിക്ക ലക്ഷ്യമിടുന്നത്‌.അതേസമയം,പാകിസ്താന്‍ ഇനിയുമൊരു പട്ടാള ഭരണത്തിന് കീഴിലാകുമോയെന്നും ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+