അതിസമ്പന്നരില്‍ 24 ഇന്ത്യന്‍ വംശജര്‍
വാഷിങ്ടണ്‍: ദരിദ്ര നാരായണന്മാര് കോടിക്കണക്കിനുണ്ടെങ്കിലും ഇന്ത്യ അതിസമ്പന്നരുടെ നാട് തന്നെയാണെന്ന് ഫോബ്സ് മാഗസന്‍. മാഗസിന് പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ 24 പേരുണ്ട്. ഇതില്‍ ആദ്യത്തെ പത്ത് പേരില്‍ നാല് ഇന്ത്യക്കാരുണ്ടെന്നറിയുക.
ബില്‍ ഗേറ്റ്സിനെ മറികടന്ന് രണ്ട് കൊല്ലം മുമ്പ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയ വാറന്‍ ബഫറ്റ് തന്നെ പട്ടികയില്‍ ഇപ്പോഴും ഒന്നാമന്.
ലോകത്തെ ഏറ്റവും വലിയ ഉരുക്കു നിര്‍മാണ കമ്പനിയായ ആഴ്സണല്‍ മിത്തല്‍ മേധാവി ലക്ഷ്മി മിത്തല്‍ പട്ടികയില്‍ നാലാമതാണ്. ദീര്‍ഘകാലമായി ലണ്ടനില്‍ വാസമുറപ്പിച്ചിരിയ്ക്കുന്ന ഈ ഇന്ത്യന്‍ വംശജന് 45 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്പാദ്യത്തിലൂടെ യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ മറ്റു ധനികരെയെല്ലാം പിന്നിലാക്കുന്നു.
പട്ടികയില്‍ മിത്തലിന് തൊട്ടുപുറകെ ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിയാണുളളത്. റിലയന്‍സ് പെട്രോ കെമിക്കല്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ വ്യവസായ സാമ്രാജ്യങ്ങളുടെ ഉടമയായ മുകേഷിന് 43 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ സമ്പാദ്യമുണ്ട്.
ആറാം സ്ഥാനത്ത് നില്ക്കുന്ന മുകേഷിന്റെ സഹോദരന് അനിലിന് 52 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ഒറ്റ വര്‍ഷം കൊണ്ട് 23.9 ബില്യണ്‍ ഡോളറാണ് ഈ അംബാനി സഹോദരന് തന്റെ സമ്പാദ്യത്തിലേക്ക് മുതല്കൂട്ടിയതെന്ന് ഫോബ്സ് പറയുന്നു. 30 ബില്യണ്‍ ഡോളറുമായി റിയല്‍ എസ്റ്റേറ്റ് ഭീമന് ഡിഎല്‍എഫ് മേധാവി കെ പി സിങ് പട്ടികയില്‍ എട്ടാമതെത്തിയത് ഫോബ്സ് പട്ടികയില്‍ ഇന്ത്യന്‍ ആധിപത്യം അരക്കിട്ടുറപ്പിയ്ക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications