നവീന്‍ പട്നായിക് വിശ്വാസവോട്ട് നേടി
ഭുവനേശ്വര്‍: മുഖ്യമന്ത്രി നവീന്‍ പട്നായിക് നയിക്കുന്ന സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് സഭയില്‍ നവീന്‍ പട്നായികിനുള്ള വിശ്വാസവോട്ട് പാസാക്കിയത്. 174 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിനുള്ള 74 വോട്ടാണ് സര്‍ക്കാര്‍ നേടിയത്.
ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന രംഗങ്ങളാണ് ബുധനാഴ്ച രാവിലെ ഒറീസ നിയമസഭയില്‍ അരങ്ങേറിയത്. വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ വാക് തര്‍ക്കം മൂത്ത് കയ്യാങ്കളിയിലും തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സ്പീപീക്കര്ക്ക് നേരെ കസേര എറിയുന്നതില്‍ വരെ കാര്യങ്ങളെത്തി.
ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഇടയ്ക്ക് സഭ നിര്‍ത്തി വെയ്ക്കേണ്ടതായും വന്നു. പിന്നീട് സഭ വീണ്ടും ചേര്‍ന്ന് ശബ്ദ വോട്ടോടെ പ്രമേയം പാസാക്കുകയായിരുന്നു. ബിജെപിയില്‍ നിന്നും മൂന്നംഗങ്ങള്‍ രാജിവെച്ച് പട്നായിക് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസവോട്ട് നേടിയത് കുതിരക്കച്ചവടത്തിലൂടെയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് പട്നായിക് സര്‍ക്കാര്‍ ന്യൂനപക്ഷമായത്. 147 അംഗ നിയമസഭയില്‍ 74 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 30 ഉം ബിജെഡിക്ക് 61 സീറ്റുമാണുള്ളത്.
ജെഎംഎമ്മിന്റെ നാലും എന്‍സിപിയുടെ രണ്ടും ഇടതുപക്ഷത്തിന്റെ രണ്ടും അംഗങ്ങള്‍ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെച്ചൊല്ലിയാണ് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.
കൂടുതല്‍ സീറ്റ് വേണമെന്ന ബിജെഡിയുടെ ആവശ്യം ബിജെപി തള്ളിയതാണ് 11 വര്‍ഷത്തെ കൂട്ടുകെട്ട് പിരിയാനിടയാക്കിയത്.
-
ഭരണചക്രം ആർക്ക്? ബംഗാളിലും അസമിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി! -
'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ












Click it and Unblock the Notifications