പൊന്നാനി, കോഴിക്കോട് സിപിഎം വിട്ടുവീഴ്‌ചയ്‌ക്കില്
തിരുവനന്തപുരം: കോഴിക്കോട്, പൊന്നാനി മണ്ഡലങ്ങളില്‍ സ്വീകരിച്ചിരിയ്‌ക്കുന്ന മുന്‍നിലപാടുകളില്‍ നിന്നും പിന്നോക്കം പോകേണ്ടെന്ന് സിപിഎം തീരുമാനിച്ചു. ജനതാദളിന്റെ കൈവശമുള്ള സീറ്റ് ഏറ്റെടുത്ത് പകരം വയനാട് സീറ്റ് നല്‌കാമെന്നുള്ള വാഗ്‌ദാനം ദള്‍ തള്ളിയ സാഹചര്യത്തിലാണ് സിപിഎം ഇക്കാര്യം തീരുമാനിച്ചിരിയ്‌ക്കുന്നത്.
പൊന്നാനിയില്‍ പൊതു സ്വതന്ത്രന്‍ തന്നെയെന്ന നിലപാടിലും മാറ്റമില്ല. തിങ്കളാഴ്‌ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് പാര്‍ട്ടി നിലപാടുകള്‍ വിശദീകരിച്ചിരിയ്‌ക്കുന്നത്.
അതേ സമയം പൊന്നാനി സീറ്റിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ തീരുമാനിയ്‌ക്കുമെന്ന നിലപാടിലാണ് സിപിഐ. ഇങ്ങനെ എല്‍ഡിഎഫിലെ മൂന്ന് ഘടകകക്ഷികളും തങ്ങളുടെ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയതോടെ ഇടത് മുന്നണിയിലെ സീറ്റ് വിഭജന കാര്യത്തില്‍ ഉടലെടുത്ത തര്‍ക്കം കൂടുതല്‍ രൂക്ഷമായി.
ബുധനാഴ്‌ച സിപിഐയുമായും വ്യാഴാഴ്‌ച ജനതാദളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനിരിയ്‌ക്കെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. നിര്‍ണായകമായ ഇടത് മുന്നണി യോഗം വ്യാഴാഴ്‌ചയാണ് ചേരുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജനതാദള്‍ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സീറ്റ് കിട്ടിയില്ലെങ്കില്‍ കടുത്ത നിലപാടുകള്‍ സ്വീകരിയ്‌ക്കുമെന്നാണ് അറിയിച്ചിരിയ്‌ക്കുന്നത്. മന്ത്രിയെ പിന്‍വലിയ്‌ക്കുന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പക്ഷേ അത്തരമൊരു തീരുമാനം തന്നെയാണ് കമ്മിറ്റിയില്‍ ഉണ്ടായിരിക്കുന്നത്.
എന്നാല്‍ കൊല്ലം സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിയ്‌ക്കുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്‌പിയുടെ ഗതി തങ്ങള്‍ക്കും ഉണ്ടാകാന്‍ ജനതാദള്‍ ആഗ്രഹിയ്‌ക്കുന്നില്ല. അതിനാലാണ് തീരുമാനം പരസ്യമായി പ്രഖ്യാപിയ്‌ക്കാന്‍ ദള്‍ മടിയ്‌ക്കുന്നത്.
അതിനിടെ പൊന്നാനിയില്‍ സിപിഎം കണ്ടെത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണി പ്രചരണം ആരംഭിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ പിന്തുണയോടെ തന്നെയാണ് പ്രചരണം. പൊന്നാനിയുടെ കാര്യത്തില്‍ സിപിഐ അവസാനം തങ്ങളുടെ നിലപാടിലേക്ക് എത്തുമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള മാര്‍ച്ച് വന്‍വിജയമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മാര്‍ച്ചില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം വരുത്തിയ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവും യോഗത്തില്‍ ഉണ്ടായി.
ബുധാനാഴ്‌ച രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാന സമിതിയും ചേരും. ഈ യോഗത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.












Click it and Unblock the Notifications