തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് സിപിഐ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരാഴ്ചയെങ്കിലും നീട്ടി വയ്ക്കണമെന്ന് ബിജെപിയും സിപിഐയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമിയോട് ആവശ്യപ്പെട്ടു.
പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനായാണ് എന്‍.ഗോപാലസ്വാമി എത്തിയത്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് അദ്ദേഹം വിവിധ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
വിഷു, പെസഹ വ്യാഴം, ഈസ്റ്റര്‍ എന്നിവ അടുത്തടുത്ത് വരുന്നത് മൂലം വോട്ടെടുപ്പ് കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീട്ടിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു. കാസര്‍കോട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ നിര്‍ഭയമായും സുഗമമായും തിരഞ്ഞെടുപ്പ് നടത്തുന്നതിന് കേന്ദ്രസേനയെ വിന്യസിക്കണം. നിയമം കൈയിലെടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് മുന്പാകെ ആരോപിച്ചു.
അടുത്തയാഴ്ച ചേരുന്ന സമ്പൂര്‍ണ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് തിരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചതായി എംടി രമേശ് പറഞ്ഞു. വിഷു കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് നീട്ടി വയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെആര്‍ ചന്ദ്രമോഹന്‍ പറഞ്ഞു.












Click it and Unblock the Notifications