സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തര്‍ക്കത്തിലായ പൊന്നാനിയെ ഒഴിച്ചു നിര്‍ത്തി സിപിഐയുടെ മറ്റു മൂന്ന് മണ്ഡലങ്ങളില്‍ മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയായി. തിരുവനന്തപുരത്ത് പി രാമചന്ദ്രന്‍നായര്‍, തൃശൂര്‍ സിഎന്‍ ജയദേവന്‍, മാവേലിക്കര ആര്‍എസ് അനില്‍ എന്നിവരാണ് മത്സരിക്കുക.
ബുധനാഴ്ച രാവിലെ ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മൂന്നു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഉച്ചയ്ക്ക് ശേഷം ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവും സംസ്ഥാന സമിതിയും സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിയ്ക്കും. സിറ്റിംഗ് എംപിമാരെ ഒഴിവാക്കിയാണ് സിപിഐ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
തൃശൂരില്‍ സികെ ചന്ദ്രപ്പനും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനുമായിരുന്നു എംപിമാര്‍. പുനര്‍ നിര്‍ണയത്തിലൂടെ ഇല്ലാതായ അടൂരില്‍ ചെങ്ങറ സുരേന്ദ്രനുമാണ് സിറ്റിങ് എംപി.
തിരുവനന്തപുരത്ത് മാറ്റുരയ്ക്കുന്ന രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറിയും മികച്ച അഭിഭാഷകനുമാണ്. പാര്‍ട്ടി അണികള്‍ക്കിടയിലെ ശക്തമായ സ്വാധീനവും സ്വീകാര്യതയുമാണ് തൃശൂരിലെ സ്ഥാനാര്‍ത്ഥി സിഎന്‍ ജയദേവനെ തിരഞ്ഞെടുക്കുന്നതില്‍ അനുകൂല ഘടകമായത്. മുന്‍ മന്ത്രിയും കേരള പുലയമഹാസഭ സ്ഥാപകനുമായ പികെ രാഘവന്റെ മകനാണ് സംവരണ മണ്ഡലമായ മാവേലിക്കരയില്‍ മത്സരിയ്ക്കുന്ന ആര്‍.എസ്. അനില്‍.












Click it and Unblock the Notifications