Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രകടനം

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ എഐസിസി സെക്രട്ടറി ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ടോം വടക്കനെതിരെ പരസ്യ പ്രസ്താവന നടത്തിയ യൂത്ത് കോണ്‍ഗ്രസ് വക്താവ് ഗോപപ്രതാപനെ പുറത്താക്കിയ നടപടിക്കെതിരെ
പ്രകടനം നടത്തിയവര്‍ ടോം വടക്കന്റെ കോലം കത്തിച്ചു. തൃശൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ 600ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ടോം വടക്കന്‍ മത്സരിച്ചാല്‍ സഹകരിയ്ക്കില്ലെന്നും പല തവണ പദവികള്‍ വഹിച്ച വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മത്സര രംഗത്ത് നിന്ന് മാറണമെന്നും പ്രസ്താവിച്ചതിന്റെ പേരിലാണ് ഗോപപ്രതാപനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും കെപിസിസി നേതൃത്വവും നടപടിയെടുത്തതിന് പിന്നാലെ തൃശൂരില്‍ നടന്ന വന്പന്‍ പ്രകടനം പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ടോം വടക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്ന് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+