റിയാസ് കോഴിക്കോട്ടെ സിപിഎം സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ജനതാദളിന്റെ ഭീഷണിയെ അവഗണിച്ചു കൊണ്ട് കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സിപിഎം നിര്‍ണയിച്ചു. ഇതടക്കം നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്.
ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റായ മുഹമ്മദ് റിയാസിനെയാണ് മണ്ഡലത്തില്‍ സിപിഎം പോരാട്ടത്തിനിറക്കാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്. ഇക്കാര്യം തീരുമാനമായതോടെ ജനതാദളിന്റെ അവകാശവാദം സിപിഎം അവഗണിച്ചുവെന്ന് തന്നെ വ്യക്തമായി കഴിഞ്ഞു.
കണ്ണൂരില്‍ എസ്‌എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി കെ.കെ രാഗേഷ്, പാലക്കാട് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എംബി രാജേഷ്, ആറ്റിങ്ങലില്‍ മുന്‍ എംപി എ സന്പത്ത് എന്നിവരെയുമാണ് സിപിഎം മത്സരത്തിനിറക്കുന്നത്.
ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ് മുഹമ്മദ് റിയാസ്. മലബാര്‍ മേഖലയിലെ മുസ്ലീം വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഏറെ ജനസമ്മതനായ യുവനേതാവിനെ സിപിഎം കളത്തിലിറക്കുന്നത്. കോഴിക്കോട് ഫറൂഖ് കോളെജിലും കോഴിക്കോട് ലോ കോളെജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റിയാസ് കോഴിക്കോട് കോര്‍പ്പറേഷന്‍ അംഗവുമാണ്.
പുതുരക്തത്തെ മത്സരത്തിനിറക്കി വേറിട്ടൊരു മത്സരം സൃഷ്ടിക്കുകയെന്ന തന്ത്രമാണ് സിപിഎം ഇത്തവണ ആവിഷ്‌ക്കരിച്ചിരിയ്‌ക്കുന്നത്. കെകെ രാഗേഷും എംബി രാജേഷുമെല്ലാം പാര്‍്‌ട്ടിയുടെ പോഷകസംഘടനകളിലെ മുന്നണി പോരാളികളാണ്.
സിപിഎമ്മിന്റെ തന്ത്രം യുവാക്കളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസിനെയും പ്രേരിപ്പിയ്‌ക്കുമെന്ന കാര്യമുറപ്പാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഈ യുവനേതാക്കളുടെ ജനപിന്തുണ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.












Click it and Unblock the Notifications