എസ്എസ്എല്‍സി പരീക്ഷ ബുധനാഴ്ച തുടങ്ങുന്നു
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ പൊതുപരീക്ഷയ്ക്ക് ബുധനാഴ്ച തുടക്കം. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ചഎസ്ഇ എന്നീ വിഭാഗങ്ങളിലായി 12,93,582 വിദ്യാര്‍ത്ഥികളാണ് ബുധനാഴ്ച പരീക്ഷാ ഹാളുകളിലെത്തുക.
വിദ്യാര്‍ത്ഥികള്‍ക്ക് മോശമില്ലാതെ എഴുതാന്‍ കഴിയുന്ന വിധത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുകയെന്നും മാനസിക സംഘര്‍ഷം അനുഭവിയ്ക്കേണ്ട കാര്യമില്ലെന്നും മന്ത്രി എംഎ ബേബി പറഞ്ഞു.
സംസ്ഥാനത്തും ലക്ഷദ്വീപിലും ഗള്‍ഫിലുമായി 2731 കേന്ദ്രങ്ങളിലായി 4,46,625 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. വിദ്യാഭ്യാസജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതുന്നത് തിരൂരിലും കുറവ് കുട്ടനാട്ടിലുമാണ്.. പരീക്ഷയ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ചോദ്യക്കടലാസുകള്‍ ട്രഷറികളിലും ബാങ്കുകളിലും എത്തിച്ചിട്ടുണ്ട്. 26നാണ് പരീക്ഷ അവസാനിക്കുന്നത്.
ബുധാനാഴ്ച തന്നെ ആരംഭിയ്ക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 7,90,903 പേര് പരീക്ഷയെഴുതുന്നുണ്ട്. ഇതില്‍ 4,09,357 പേര് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളും 3,81,546 പേര് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുമാണ്. പ്ലസ് വണ്ണിന് ഇതാദ്യമായാണ് പൊതുപരീക്ഷ നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയും എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ച കഴിഞ്ഞുമാണ് നടക്കുക.
ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ ചാവക്കാട് എടക്കഴിയൂര്‍ സ്കൂളിലെ 10 വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പ്രത്യേക അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications