സമ്പന്നപ്പട്ടികയില്‍ ഇടിവെന്ന് ഫോബ്സ്

സാമ്പത്തിക മാന്ദ്യം ആഗോള തലത്തിലുള്ള വ്യാപാര സാധ്യതകളെ ദോഷകരമായി ബാധിച്ചതായും സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ 1,125 പേരുടെ സമ്പന്നപ്പട്ടിക 793 ആയി ചുരുങ്ങിയതായും മാഗസിന് വക്താവ് മോണി ബെഗ്ലി ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടും നമുക്കിടയില്‍ കോടീശ്വരന്മാര് ഉണ്ടെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയെന്ന് ബെഗ് ലി തമാശരൂപേണ പറഞ്ഞു. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 2008ല്‍53 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 24 ഇന്ത്യക്കാര്‍ മാത്രമാണ് പട്ടികയിലുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സമ്പന്നന് മുകേഷ് അംബാനിയും ഏറ്റവും കൂടുതല്‍ നഷ്ടം നേരിടേണ്ടിവന്ന ഇന്ത്യന്‍ സമ്പന്നന് മുകേഷിന്റെ സഹോദരനായ അനില്‍ അംബാനിയുമാണ്.
മാന്ദ്യത്തിന്റെ ആഘാതത്തില്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബില്‍ഗേറ്റ്സിന്റെ 18 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടെങ്കിലും 40 ബില്യന്‍ ഡോളറിന്റെ സമ്പാദ്യവുമായി ലോക കോടീശ്വരന്മാരുടെ തലപ്പത്ത് ഇദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ്.
37 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യവുമായി വാറന്‍ ബഫെറ്റാണ് രണ്ടാം സ്ഥാനത്തുള്ളത്. മാന്ദ്യം മൂലം ഒറ്റവര്‍ഷം കൊണ്ട് ബഫെറ്റിന് നഷ്ടപ്പെട്ടത് 25 ബില്യണ്‍ ഡോളറാണ്. ഇതേപോലെതന്നെ സ്വന്തം അക്കൗണ്ടില്‍ നിന്നും നഷ്ടം നേരിട്ട മെക്സിക്കോയിലെ ടെലികോം രാജാവ് കാര്‍ലോസ് സ്ലിം ആണ് മൂന്നാം സ്ഥാനത്ത്. മുകേഷ് അംബാനി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications