ഇനി യുഡിഎഫിന് വേണ്ടി: അബ്ദുള്ളക്കുട്ടി
ദില്ലി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി പ്രചാരണത്തിനിറങ്ങുമെന്ന് സിപിഎമ്മില്‍ നിന്നും പുറത്തായി എപി അബ്ദുല്ലക്കുട്ടി അറിയിച്ചു.
ദില്ലിയില്‍ എകെ ആന്റണിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എവിടെ പ്രവര്‍ത്തിച്ചാലും ബിജെപിയെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനേ കഴിയുകയുള്ളൂവെന്ന് പത്ത് കൊല്ലം സിപിഎം എംപിയായിരുന്ന അബ്ദുല്ലക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസ് പ്രവേശനത്തിന് കളമൊരുക്കാനായി ബുധനാഴ്‌ച ഉമ്മന്‍ ചാണ്ടിയേയും ആര്യാടന്‍ മുഹമ്മദിനെയും കണ്ട് ചര്‍ച്ച നടത്തിയ യുവരാഷ്ട്രീയ നേതാവ് ഇത്തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്നും സൂചനകളുണ്ട്.
കാസര്‍കോട്ട് സിപിഎമ്മിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ കിട്ടാത്തതാണ് അബ്ദുല്ലക്കുട്ടിയെ പരിഗണിയ്‌ക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിയ്‌ക്കുന്നത്.












Click it and Unblock the Notifications