മാനഭംഗം: ബ്രിട്ടീഷ് യുവതി പ്രതിയെ തിരിച്ചറിഞ്ഞു
പനജി: ഒരു വര്‍ഷം മുമ്പ് ഗോവയില്‍ മാനഭംഗത്തിനിരയായ ബ്രിട്ടീഷുകാരി പ്രതിയെ തിരിച്ചറിഞ്ഞു. പനജിയില്‍ പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് യുവതി കുറ്റവാളിയെ തിരിച്ചറിഞ്ഞത്.
മുപ്പത്തിരണ്ടുകാരിയായ ഇവരെ മാനഭംഗപ്പെടുത്തിയ കേസില്‍ ഫെബ്രുവരിയില്‍ പനജി പൊലീസ് ഇരുപത്തിയാറുകാരനായ ലോറന്‍സോ ഡയസിനെ അറസ്‌റ്റുചെയ്‌തിരുന്നു. ഇയാള്‍ തന്നെയാണോ കുറ്റവാളിയെന്ന് വ്യക്തവരുത്തുന്നതിനാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.
രാത്രിയില്‍ ഒരു സംഗീത പരിപാടി കഴിഞ്ഞുവരുന്നതിനിടെ ബൈക്കില്‍ ലിഫ്‌റ്റ് വാഗ്‌ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി യുവാവ് തന്നെ മാനഭംഗപ്പെുടത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.
പനജി നഗരത്തിലെ താമസക്കാരനാണ് സര്‍ക്കാറുദ്യോഗസ്ഥനായ ഡയസ് എന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചുകാലമായി ഗോവയില്‍ വിദേശ വിനോദസഞ്ചാരികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറിവരുകയാണ്.
സ്‌കാര്‍ലറ്റ് കീലിങ് വധവും, പിന്നീട് ജര്‍മ്മന്‍ സ്വദേശിയായ ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവവുമെല്ലാം വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും ഇത്തരം പീഡന ആരോപണങ്ങള്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications